നിങ്ങളുടെ വൈഫൈ റൂട്ടർ നല്ല സിഗ്‌നൽ ലഭിക്കുന്ന സ്ഥലത്താണോ സ്ഥാപിച്ചിരിക്കുന്നതെന്ന് പരിശോധിക്കുക. ഏതാണ്ട് 100 അടിയാണ് സാധാരണ ഹോം റൂട്ടറിന്റെ പരിധി. ഒരു വീടിന്റെ മധ്യഭാഗത്ത് തന്നെ റൂട്ടർ സ്ഥാപിക്കുന്നതായിരിക്കും കൂടുതൽ അഭികാമ്യം. 

ചുമരുകൾ, കണ്ണാടി, ഇലക്ട്രിക്ക് ഉപകരണങ്ങൾ എന്നിവയ്ക്ക് സമീപം റൂട്ടർ സ്ഥാപിക്കുന്നത് നല്ലതല്ല. ഒപ്പം പുതിയ സ്ഥലത്ത് റൂട്ടർ സ്ഥാപിച്ചാൽ അതിൽ സിഗ്‌നൽ എത്ര നല്ല രീതിയിൽ കിട്ടും എന്ന് പരിശോധിക്കണം.

റൂട്ടറുകളില്‍ ഡീഫോള്‍ട്ട് ആന്‍റിനകളായിരിക്കും ഉണ്ടാകുന്നത്. വൈഫൈ സിഗ്നലുകള്‍ വര്‍ദ്ധിപ്പിക്കാന്‍ വലിയ ആന്‍റിനകള്‍ ഉപയോഗിക്കുക.

വൈഫൈ സിഗ്നല്‍ സജ്ജമാക്കാന്‍ സഹായിക്കുന്നതാണ് റൂട്ടര്‍ സോഫ്റ്റ്‌വയര്‍. ഇത് ട്രാന്‍സിഷന്‍ പവര്‍ മെച്ചപ്പെടുത്തുകയും വൈഫൈ സ്പീഡ് കൂട്ടുകയും ചെയ്യുന്നു. 

വൈഫൈ സിഗ്നല്‍ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഒരു എളുപ്പമാര്‍ഗ്ഗം വിട്ടില്‍ സിഗ്നല്‍ റിപ്പിറ്റേഴ്‌സ് ഇന്‍സ്‌റ്റോള്‍ ചെയ്യുക എന്നതാണ്. ഇത് വൈഫൈ കണക്ഷന്‍റെ സ്പീഡ് കൂട്ടുന്നതാണ്.

ചിലപ്പോൾ ചെറിയ തന്ത്രങ്ങൾ ഉപയോഗിച്ച് വൈഫൈ സിഗ്‌നൽ വർദ്ധിപ്പിക്കാം. ഒന്നാമത് വൈഫൈ റൂട്ടർ ആന്‍റിനകളുടെ അറ്റത്ത് ഒരു അലുമിനീയംഫോയിൽ പാരബോളിക്ക് ആകൃതിയിൽ സ്ഥാപിക്കുക. ഇതേ രീതിയിൽ ഒരുസോഫ്റ്റ് ഡ്രിങ്ക് അലുമീനിയം കാനും ഇത്തരത്തിൽ ഉപയോഗിക്കാം.