രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച സംഭവിച്ചതോടെ മോദിക്ക് പ്രഹരമായി പഴയ ട്വീറ്റുകള്‍
ദില്ലി: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച സംഭവിച്ചതോടെ മോദിക്ക് പ്രഹരമായി പഴയ ട്വീറ്റുകള്. ഡോളറിനെതിരായി രൂപയുടെ ഇന്നത്തെ മൂല്യം 69.10 എന്ന നിരക്കലാണിപ്പോള്. ഇന്ന് 49 പൈസയാണ് രൂപയുടെ മൂല്യത്തില് ഇടിവ് രേഖപ്പെടുത്തിയത്. ഈ സമയത്ത്, കഴിഞ്ഞ പാര്ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ അധികാരത്തിലെത്തിക്കാനായി പ്രചാരണ വിഭാഗം ഉപയോഗിച്ച ട്വീറ്റുകള് വീണ്ടും സമൂഹമാധ്യമങ്ങളില് ചര്ച്ചയാവുകയാണ്.
അന്ന് കേന്ദ്രത്തില് അധികാരത്തിലിരുന്നു യുപിഎയെ നയിച്ച കോണ്ഗ്രസ്സിനെ കടന്നാക്രമിക്കുന്നതാണ് ട്വീറ്റുകളെല്ലാം. പല തെരഞ്ഞെടുപ്പ് റാലികളിലും മറ്റും മോദി നടത്തിയ പ്രസ്തവനകളാണ് ഇപ്പോള് മോദിക്കെതിരെ പ്രതിപക്ഷ കക്ഷികളും മറ്റും ആയുധമാക്കുന്നത്. ഇത്തരത്തില് മോദി ചെയ്ത മുന്കാല പ്രസ്താവനകളില് ചില ഇവയാണ്.
1. ഇന്ത്യയില് രൂപയും കോണ്ഗ്രസും തമ്മില് ആരാണ് ഏറ്റവും വിലകുറഞ്ഞത് എന്ന മത്സരത്തിലാണ്
2. ഇന്ത്യയ്ക്ക് സ്വതന്ത്ര്യം കിട്ടിയപ്പോള് ഒരു ഡോളറിന് സമം ഒരു രൂപയായിരുന്നു ഇന്ന് നോക്കുക
3. ബാജ്പേയി ഭരിക്കുമ്പോള് രൂപ എവിടെ, ഇപ്പോള് സാമ്പത്തിക ശാസ്ത്രജ്ഞന് ഭരിക്കുമ്പോള് രൂപ എവിടെ
