Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ എംഐ 5എക്സ് എത്തുമോ എന്നതില്‍ അവ്യക്തത

Upcoming Xiaomi dual camera smartphone will be exclusive to Flipkart
Author
First Published Sep 4, 2017, 12:42 PM IST

മുംബൈ: ഇന്ത്യന്‍ വിപണിയിലേക്ക് ഷവോമി എംഐ 5എക്സ് എത്തുമോ എന്നതില്‍ അവ്യക്തത.  സെപ്തംബര്‍ 5ന് ഷവോമി പുറത്തിറക്കാന്‍ ഇരിക്കുന്നത് ആടുത്തിടെ ആഗോളതലത്തില്‍ അവതരിപ്പിച്ച എംഐ 5 എക്സ് ആയിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.  റെഡ്മി നോട്ട് 4 ന്‍റെ  50 ലക്ഷത്തോളം യൂണിറ്റുകളാണ് ഷവോമി ഇന്ത്യയില്‍ വിറ്റത്. ഇതിന് പിന്നാലെയാണ് എംഐ 5എക്സ്  വിപണിയില്‍ എത്തുന്നു എന്ന വാര്‍ത്ത വന്നിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് 7 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് എംഐയുഐ  കസ്റ്റമറൈസേഷന്‍ ഷവോമി നല്‍കുന്നു. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള 625 എസ് ഒ സിയാണ് സിയോമിയുടെ പുതിയ വേര്‍ഷനുള്ളത്. ഷവോമി എംഐ 5എക്സിന്‍റെ ഏറ്റവും ആകര്‍ഷകമായ ഫീച്ചര്‍ ഇതിന്‍റെ ഇരട്ട ക്യാമറയാണ്. 12 എംപി വൈഡ് ആംഗിള്‍ ക്യാമറയും 12 എംപി ടെലിഫോട്ടോ ലെന്‍സുമാണിതിനുള്ളത്. 4 ആക്സിസ് ഇമേജ് സ്റ്റെബിലൈസേഷന്‍ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കും.4കെ വീഡിയോ റെക്കോര്‍ഡിങ്ങ് സംവിധാനവുമുണ്ട്  എംഐ 5എക്സിന്.

3080 എംഎഎച്ച് ബാറ്ററിയാണ് ഇതിന്‍റെ മറ്റൊരു ആകര്‍ഷണീയത. ബാറ്ററി എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാനും കഴിയുമെന്നതും എടുത്ത് പറയണ്ടതാണ്.  വൈ ഫൈ 802.11, ഡ്യുല്‍ ബാന്‍റ് , ഹോട്ട്സ്  പോട്ട്, ബ്ലൂടൂത്ത് 4.2 പിന്നെ യുഎസ്ബി 2.0 എന്നിവയാണ് ഇതിന്‍റെ കണക്ടീവിറ്റി ഓപ്ഷനില്‍ വരുന്നത്. കറുപ്പ്, ഗോള്‍ഡ്,റോസ് തുടങ്ങിയ നിറങ്ങളില്‍ ഫോണ്‍ ഇറങ്ങിയിട്ടുണ്ട്.

എന്നാല്‍ എംഐ 5 എക്സ് ആല്ല, ഗൂഗിളുമായി ചേര്‍ന്ന് ആന്‍ഡ്രോയ്ഡ് വണ്‍ ശ്രേണിയില്‍ പുതിയ ഫോണ്‍ ആണ് ഷവോമി ഇറക്കുക എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ഇത് സംബന്ധിച്ച ടീസര്‍ ഷവോമി ട്വിറ്റര്‍ വഴി പ്രചരിപ്പിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios