ഫേസ്ബുക്കിലെ പാചക കുറിപ്പുകളിലൂടെ ആരാധകരെ സൃഷ്ടിച്ച ഉപ്പുമാങ്ങ എന്ന ഫേസ്ബുക്ക് പേജ് ഇനി വെബ്സൈറ്റ് രൂപത്തിലേക്ക്. പുതിയ സൈറ്റ് ചിങ്ങം ഒന്നു മുതല്‍ ലൈവ് ആയി. നാടന്‍ രുചികളുടെ രസക്കൂട്ടുകള്‍ ഉപയോക്താവിന്‍റെ വിരല്‍ തുമ്പില്‍ ലഭ്യമാക്കുന്ന രീതിയിലാണ് സൈറ്റിന്‍റെ രൂപ ഘടന. ഈ സൈറ്റിന്‍റെ പ്രധാന ആകര്‍ഷണം ഇംഗ്ലീഷിലും മലയാളത്തിലും പാചക കുറിപ്പുകള്‍ ഒറ്റ ക്ലിക്കില്‍ തന്നെ ലഭിക്കുമെന്നാണ്. പ്രവാസി മലയാളിയായ ബിന്ദു ജെയ്സ് ആണ് ഓണ്‍ലൈന്‍ മലയാളികള്‍ക്കായി ഈ സൈബര്‍ രസപീടിക തുറന്നിരിക്കുന്നത്.