Asianet News MalayalamAsianet News Malayalam

പോളാര്‍ വോര്‍ടെക്‌സിന്‍റെ പിടിയില്‍ അമേരിക്കന്‍ നഗരങ്ങള്‍ - വീഡിയോകള്‍

ചില ഭാഗങ്ങളില്‍ -29 ഡിഗ്രി സെൽഷ്യസ് തണുപ്പ് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍ പറയുന്നു. ഇതിനെ സാധൂകരിക്കുന്ന അനവധി ട്വിറ്റര്‍ വീഡിയോകള്‍ വിദേശ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്

US counts the cost as polar vortex retreats, with temperatures to rise by 30C
Author
New York, First Published Feb 2, 2019, 3:39 PM IST


വാഷിംഗ്ടണ്‍: കുറച്ചുദിവസങ്ങളായി കൊടും തണുപ്പിലാണ് അമേരിക്കയിലെ മധ്യപടിഞ്ഞാറന്‍ മേഖല. പോളാര്‍ വോര്‍ടെക്‌സ് എന്ന ധ്രുവക്കാറ്റിന്‍റെ ദിശമാറിയുള്ള സഞ്ചാരം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ തണുപ്പാണ് ഈ മേഖലകളില്‍ സൃഷ്ടിക്കുന്നത്. ഇവിടുത്തെ നഗരങ്ങള്‍ പലതും മഞ്ഞുമൂടി കഴിഞ്ഞു 

ചില ഭാഗങ്ങളില്‍ -29 ഡിഗ്രി സെൽഷ്യസ് തണുപ്പ് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍ പറയുന്നു. ഇതിനെ സാധൂകരിക്കുന്ന അനവധി ട്വിറ്റര്‍ വീഡിയോകള്‍ വിദേശ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. ഇതില്‍ ഒന്നില്‍ തിളപ്പിച്ച വെള്ളം മുകളിലേക്ക് ഒഴിച്ചപ്പോള്‍ അത് അത് താഴേക്ക് വീഴും മുന്‍പ് ശീതികരിക്കുന്നത് കാണാം. ഒപ്പം ടോയ്ലറ്റിലെ ജലം പോലും ഐസായി മാറിയ ഫോട്ടോകളും വൈറലാകുന്നുണ്ട്. വെള്ളം കൊള്ളിച്ച തലമുടി പിന്നീട് ഉറച്ചുപോയ വീഡിയോകളും വൈറലാണ്. 

ഇത്തരം ചില വീഡിയോകള്‍ കാണാം

 

Follow Us:
Download App:
  • android
  • ios