മൂന്ന് ദിവസത്തിനകം ആശങ്കകൾക്ക് വിശദമായി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ഇന്നലെ മെറ്റയ്ക്ക് നോട്ടീസയച്ചിരുന്നു.
ദില്ലി: യൂസർനെയിം വിഷയത്തിൽ ആശങ്കകൾ തള്ളി വാട്സാപ്പ്. യൂസർനെയിം ഫീച്ചർ ഇത് വരെ പ്രയോഗത്തിൽ വന്നിട്ടില്ലെന്നും ഫീച്ചർ ധൃതിയിൽ അവതരിപ്പിക്കില്ലെന്നും വാട്സാപ്പ്. ആൾമാറാട്ടമടക്കം ദുരുപയോഗം തടയാൻ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. ഫോൺ നമ്പറില്ലാതെ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കാൻ ആകില്ല. യൂസർനെയിം കൃത്യമായി അറിയാതെ ആർക്കും മറ്റൊരാൾക്ക് മെസേജയക്കാനും കഴിയില്ല. യൂസർനെയിം സെർച്ച് ചെയ്തെടുത്ത് നിശ്ചിത അക്കൗണ്ടുകൾക്ക് മാത്രമേ ഒരാൾക്ക് മെസേജയക്കാനാകൂ. യൂസർനെയിം വച്ച് കണ്ടെത്തിയാണ് മെസേജയക്കുന്നതെങ്കിൽ സന്ദേശം കിട്ടുന്നയാൾക്ക് വാട്സാപ്പ് മുന്നറിയിപ്പ് നൽകും. മൂന്ന് ദിവസത്തിനകം ആശങ്കകൾക്ക് വിശദമായി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ഇന്നലെ മെറ്റയ്ക്ക് നോട്ടീസയച്ചിരുന്നു.

