പ്രീപെയ്ഡ് വരിക്കാര്‍ക്ക് അത്യുഗ്രന്‍ ഓഫറുമായി വോഡാഫോണ്‍. ഉസൂപ്പര്‍ ഡേ, വോഡഫോണ്‍ സൂപ്പര്‍ വീക്ക് പ്ലാനുകള്‍ വഴി പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകളും സൗജന്യ ഡേറ്റയുമാണ് വോഡാഫോണ്‍ ഓഫര്‍ ചെയ്യുന്നത്.

വോഡഫോണ്‍ സൂപ്പര്‍ ഡേയില്‍ 19 രൂപയ്ക്കു റീചാര്‍ജ് ചെയ്താല്‍ വോഡഫോണ്‍ ശൃംഖലയില്‍ ഒരു ദിവസത്തേക്ക് പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകളും 100 എംബി ഡേറ്റയും (4ജി ഹാന്‍ഡ് സെറ്റുകളില്‍) ലഭിക്കും. വോഡഫോണ്‍ സൂപ്പര്‍ വീക്കിലിയില്‍ 49 രൂപയ്ക്കു റീചാര്‍ജ് ചെയ്താല്‍ വോഡഫോണില്‍ ഒരാഴ്ചത്തേക്ക് പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകളും 250 എംബി ഡേറ്റയും ലഭിക്കും. കൂടാതെ വോഡഫോണ്‍ സൂപ്പര്‍ വീക്കിലൂടെ 89 രൂപയ്ക്കു റീചാര്‍ജ് ചെയ്ത് മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 100 മിനിറ്റ് അധിക ടോക്ക് ടൈം കൂടുതലായി നേടാം.

ടെലികോം മേഖലയില്‍ മത്സരം നടക്കുന്ന ഈ സാഹചര്യത്തില്‍ മുടക്കുന്ന പണത്തിന് മികച്ച മൂല്യവും ഉപയോഗവും നല്‍കുന്നതില്‍ വോഡഫോണ്‍ എന്നും ഉപഭോക്താക്കളുടെ ഒപ്പം ഉണ്ടായിരിക്കുമെന്ന് വോഡഫോണ്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ സന്ദീപ് കടാരിയ പറയുന്നു.