ബെയ്‌ജിങ്‌: ലോകത്തിലെ സംഘനൃത്തത്തിന്‍റെ ലോക റെക്കോഡ് റോബോട്ടുകള്‍ക്ക്. ഗിന്നസ്‌ റെക്കോഡ്‌ ലക്ഷ്യമിട്ട്‌ 1,040 റൊബോട്ടുകളാണ് നൃത്തം തുടങ്ങിയതെങ്കിലും. ഒരു മിനിറ്റ്‌ നീണ്ട നൃത്തം പൂര്‍ത്തിയാക്കിയത്‌ 1,007 റൊബോട്ടുകള്‍ മാത്രമാണ്. എന്തായാലും ചൈനക്കാര്‍ റൊബോട്ടുകളുടെ സംഘനൃത്തത്തിന്റെ പേരില്‍ ഗിന്നസ്‌ ബുക്കില്‍ ഇടംനേടി. 

ചൈനയിലെ ഷാങ്‌ഡോഗിലെ ചിങദാവ്‌ ബിയര്‍ ഫെസ്‌റ്റിവലിനോട്‌ അനുബന്ധിച്ചായിരുന്നു നൃത്തപരിപാടി. 43.8 സെന്റീമീറ്റര്‍ ഉയരമുള്ള റൊബോട്ടുകളെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണു നിയന്ത്രിച്ചത്‌. 540 റൊബോട്ടുകള്‍ നടത്തിയ നൃത്തപരിപാടിയുടെ റെക്കോഡാണു തകര്‍ക്കപ്പെട്ടത്‌.