Asianet News MalayalamAsianet News Malayalam

പുതിയ ഐഫോണ്‍ XS, XS മാക്സ് പുറത്തിറങ്ങി

ആപ്പിളിന്‍റെ കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്സ് തീയറ്ററില്‍ നടന്ന ചടങ്ങിലാണ് ആപ്പിള്‍ ഐഫോണിന്‍റെ ഹൈഎന്‍റ്  പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചത്

we meet the new iPhone XS Max
Author
Steve Jobs Theater, First Published Sep 13, 2018, 12:01 AM IST

സന്‍ഫ്രാന്‍സിസ്കോ: ആപ്പിളിന്‍റെ പുതിയ ഐഫോണുകളായ ആപ്പിള്‍ ഐഫോണ്‍ XS, ഐഫോണ്‍ XS മാക്സ് എന്നിവ അവതരിപ്പിച്ചു. ആപ്പിളിന്‍റെ കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്സ് തീയറ്ററില്‍ നടന്ന ചടങ്ങിലാണ് ആപ്പിള്‍ ഐഫോണിന്‍റെ ഹൈഎന്‍റ്  പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചത്. എഡ്ജ് ടു എഡ്ജ് നോച്ചില്ലാത്ത ഡിസ്പ്ലേയാണ് ഇരു ഫോണുകള്‍ക്കും നല്‍കിയിരിക്കുന്നത്. 

ആപ്പിള്‍ ഐഫോണ്‍ xs ന്‍റെ സ്ക്രീന്‍ വലിപ്പം 5.8 ഇഞ്ച് ഒഎല്‍ഇഡിയാണ്. ആപ്പിള്‍ ഐഫോണ്‍ xs മാക്സിന്‍റെ സ്ക്രീന്‍ വലിപ്പം 6.5 ഇഞ്ചാണ്. ഇതുവരെ ഇറങ്ങിയ ഏറ്റവും സ്ക്രീന്‍ വലിപ്പമുള്ള ഫോണാണ് ആപ്പിള്‍ ഐഫോണ്‍ XS മാക്സ്. ആപ്പിളിന്‍റെ ഏറ്റവും പുതിയ എ12 ബയോണിക്ക് ചിപ്പാണ് ഈ ഫോണുകളുടെ ശേഷി നിര്‍ണ്ണയിക്കുന്നത്. ഇത് കൂടിയ ബാറ്ററി ലൈഫ് ഈ ഫോണുകള്‍ക്ക് നല്‍കുന്നു.

ശബ്ദത്തില്‍ വൈഡറായ സ്റ്റീരിയോ സൗണ്ട്, സ്റ്റീരിയോ റെക്കോഡിംഗ് സൗണ്ട് ഈ ഫോണുകള്‍ക്കുണ്ട്. 12 എംപി ഡ്യൂവല്‍ ക്യാമറ സെറ്റപ്പാണ് ഈ ഫോണിനുള്ളത്. ഇവ പുതിയ സെന്‍സര്‍ ആണെന്നതിനൊപ്പം സ്മാര്‍ട്ട് എച്ച്ഡിആര്‍ എന്ന സംവിധാനവും പുതിയ ആപ്പിള്‍ ഐഫോണുകളിലുണ്ട്. ഡെപ്ത് കണ്‍ട്രോള്‍ അടക്കമാണ് ഐഫോണ്‍ XS ന്‍റെ പോട്രിയേറ്റ് മോഡ് അവതരിപ്പിക്കുന്നത്. ഒപ്പം അഡ്വാന്‍സ് ബോക്കെ ഇഫക്ടും ലഭിക്കും. 

ഗോള്‍ഡ് ഫിനിഷില്‍ തീര്‍ത്ത സര്‍ജിക്കല്‍ ഗ്രേഡ് സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് ഫോണിന്‍റെ നിര്‍മ്മാണ്. ഐപി68 വെള്ളത്തിനെയും, പൊടിയേയും പ്രതിരോധിക്കാവുന്ന സംവിധാനം ഈ ഫോണിനുണ്ട്. ഡ്യൂവല്‍ സിം ഫോണാണ് ഇത്. ഒപ്പം വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios