Asianet News MalayalamAsianet News Malayalam

ഏറ്റവും വലിയ മാറ്റത്തിനൊരുങ്ങി ഗൂഗിള്‍ ക്രോം ബ്രൗസര്‍

What to Do When Chrome Wants to Update
Author
First Published Jun 27, 2017, 4:19 PM IST

ഗൂഗിള്‍ ക്രോം ആന്‍ഡ്രോയ്ഡ് ബ്രൗസറില്‍ പുതിയ മാറ്റങ്ങള്‍ എത്തുന്നു. ബ്രൗസറിലെ അഡ്രസ് ബാര്‍ താഴേക്കു മാറുന്നു എന്നതാണ് ടെക് ലോകത്തെ പ്രതീക്ഷിക്കുന്ന മാറ്റം. കഴിഞ്ഞ ഒക്‌ടോബറില്‍ പരീക്ഷിച്ചു തുടങ്ങിയ മാറ്റം ക്രോം ഡെവലപര്‍ വേര്‍ഷനിലാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ക്രോമിന്‍റെ ഔദ്യോഗിക വേര്‍ഷനില്‍ ഏതാനും അപ്‌ഡേറ്റുകള്‍ക്കു ഈ മാറ്റം പ്രതീക്ഷിക്കാം.  

വെബ്‌സൈറ്റ് വിലാസം കാണിച്ചിരുന്ന അഡ്രസ് ബാര്‍ മുകളില്‍ നിന്നു താഴേക്കു മാറുന്നത് മൊബൈല്‍ ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ്. വിരലെത്തുന്നിടത്തേയ്ക്ക് അഡ്രസ് ബാര്‍ വരുന്നതോടെ ബ്രൗസിങ് കുടുതല്‍ ലളിതമാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ലോകത്തിലെ മൊബൈല്‍ ബ്രൌസിംഗിന്‍റെ 80 ശതമാനത്തോളം മൊബൈല്‍ വഴിയായ യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടാണ് ഗൂഗിളിന്‍റെ വെബ് ബ്രൌസര്‍ ഏറ്റവും വലിയ മാറ്റത്തിന് ഒരുങ്ങുന്നത്. 

Follow Us:
Download App:
  • android
  • ios