വായ്പയ്ക്ക് അപേക്ഷിക്കുന്നയാളുടെ ബാങ്ക് സ്ലിപ്പുകളോ, പേയ് സ്ലിപ്പുകളോ മാത്രമല്ല, എസ്.എം.എസ് അലര്‍ട്ടുകള്‍, ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങള്‍, സോഷ്യല്‍ മീഡിയ ലോഗിനുകള്‍ എന്നിവ പ്രത്യേക സോഫ്റ്റ്വെയര്‍ അല്‍ഗോരിതം പരിശോധിക്കും. തുടര്‍ന്നാണ് ബാക്കിയുള്ള നടപടികള്‍. ഈ സംവിധാനത്തെ ബാക്കിയുള്ള വായ്പാ കമ്പനികളും ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രോളുകള്‍ക്കും അനാവശ്യ അധിക്ഷേപങ്ങള്‍ക്കും സോഷ്യല്‍ മീഡിയെ ഉപയോഗിക്കുന്നവര്‍ക്ക് ലോണ്‍ നഷ്ടപ്പെടാനോ, കൂടിയ പലിശ കിട്ടാനോ ഇത് കാരണമാകുമെന്നാണ് വിവരം. 

എല്ലാവര്‍ക്കും തന്നെ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഉള്ളതു കൊണ്ട് മറ്റൊരാളോട് ചോദിക്കാതെ തന്നെ പേജ് പരിശോധിച്ചാല്‍ വിവരങ്ങള്‍ എല്ലാം തന്നെ മനസിലാക്കാന്‍ സാധിക്കും.