വാട്ട്സ്ആപ്പില്‍ പുതിയ മെന്‍ഷന്‍ ഫീച്ചര്‍ എത്തുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലും നിലവിലുള്ള സംവിധാനമാണ് വാട്ട്സ്ആപ്പ് മൊബൈല്‍ ചാറ്റ് ആപ്പിലും എത്തിക്കുന്നത്. ഇത് പ്രകാരം ഒരു ഗ്രൂപ്പ് ചാറ്റില്‍ മുകളില്‍ ഒരു വ്യക്തി കമന്‍റ് ചെയ്താല്‍ @ എന്ന ചിഹ്നം ഉപയോഗിച്ച് ആ വ്യക്തിയെ മെന്‍ഷന്‍ ചെയ്യാം.

ചിലപ്പോള്‍ ഒരു ഗ്രൂപ്പില്‍ കൂട്ടമായി ചര്‍ച്ച നടക്കുമ്പോള്‍ ഒരു വ്യക്തിയോടുള്ള കൃത്യമായ ചോദ്യം അയാള്‍ കാണതെ പോകില്ലെന്ന് സാരം. എന്നാല്‍ ഫേസ്ബുക്കിന്‍റെ മുഖ്യ എതിരാളികളായ ടെലിഗ്രാം ഇതിന് മുന്‍പ് തന്നെ ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. 

അടുത്തിടെയായി വളരെ ഏറെ പരിഷ്കാരങ്ങള്‍ ആവിഷ്കരിച്ച വാട്ട്സ്ആപ്പ് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ ക്വിക്ക് റീപ്ലേയും, സന്ദേശങ്ങള്‍ ക്വാട്ട് ചെയ്യാനുള്ള സംവിധാനവും വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അടുത്ത അപ്ഡേഷനില്‍ തന്നെ മെന്‍ഷന്‍ സംവിധാനവും ലഭിക്കും. ഇത് സംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്തുവിട്ടത് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ എന്ന സൈറ്റാണ് പുതിയ വാര്‍ത്ത പുറത്തുവിട്ടത്.