Asianet News MalayalamAsianet News Malayalam

ഈ ഒരൊറ്റ ബിഎസ്എന്‍എല്‍ റീച്ചാര്‍ജ് മതി ദിവസം കുശാല്‍; എതിരാളികളുടെ ചങ്കിടിപ്പിക്കുന്ന പ്ലാന്‍

എതിരാളികളെ അമ്പരപ്പിക്കുന്ന രീതിയിലുള്ള ബിഎസ്എന്‍എല്ലിന്‍റെ റീച്ചാര്‍ജ് പ്ലാനാണ് 229 രൂപയുടേത്

Why Rs 229 prepaid recharge plan worthy for BSNL users
Author
First Published Aug 18, 2024, 12:00 PM IST | Last Updated Aug 18, 2024, 12:03 PM IST

ദില്ലി: സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് ആളുകള്‍ ചേക്കേറുകയാണ്. ഇന്‍റര്‍നെറ്റിനായി ബിഎസ്എന്‍എല്‍ സിം ആശ്രയിക്കുന്നവര്‍ക്ക് ഏറെ സഹായകമാകുന്ന ഒരു പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാന്‍ പരിചയപ്പെടാം. 

എതിരാളികളെ അമ്പരപ്പിക്കുന്ന രീതിയിലുള്ള ബിഎസ്എന്‍എല്ലിന്‍റെ റീച്ചാര്‍ജ് പ്ലാനാണ് 229 രൂപയുടേത്. 30 ദിവസമാണ് ഇതിന്‍റെ വാലിഡിറ്റി. ദിവസവും രണ്ട് ജിബി അതിവേഗ ഡാറ്റ ആസ്വദിക്കാം. ഏറെ നെറ്റ് ആവശ്യമായവര്‍ക്ക് യോജിച്ച റീച്ചാര്‍ജ് പ്ലാനാണിത്. ജിയോ, എയര്‍ടെല്‍ തുടങ്ങിയ സ്വകാര്യ നെറ്റ്‌വര്‍ക്കുകളുടെ പോലെ ദിവസവും 100 എസ്എംഎസും ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത ലോക്കല്‍, എസ്‌ടിഡി കോളുകളും ഈ പാക്കേജില്‍ ലഭിക്കും. മുംബൈയിലെയും ദില്ലിയിലെയും എംടിഎന്‍എല്‍ നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പടെ സൗജന്യ റോമിംഗും ഇതിനൊപ്പം ലഭ്യമാണ്. ദിവസം 2 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഇന്‍റര്‍നെറ്റ് വേഗം 80 കെബിപിഎസിലാണ് ലഭിക്കുക. ചലഞ്ചസ് അറീനയുടെ ഗെയിമിംഗ് സര്‍വീസ് ലഭിക്കുമെന്നതാണ് 229 രൂപ പ്ലാനിന്‍റെ മറ്റൊരു സവിശേഷത. 

സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചപ്പോഴും ബിഎസ്എന്‍എല്‍ പഴയ തുകകളില്‍ തുടരുകയാണ്. ഇതോടെ ബിഎസ്എന്‍എല്ലിലേക്ക് നിരവധി പേരാണ് പോര്‍ട്ട് ചെയ്‌ത്. പുതിയ ബിഎസ്എന്‍എല്‍ സിം എടുക്കുന്നവരും അനവധി. ആരംഭിക്കാന്‍ ഏറെ വൈകിയെങ്കിലും 15000ത്തിലേറെ 4ജി സൈറ്റുകള്‍ രാജ്യത്ത് സ്ഥാപിച്ചതായി ബിഎസ്എന്‍എല്‍ അടുത്തിടെ അറിയിച്ചിരുന്നു. ഒക്ടോബര്‍ അവസാനത്തോടെ ഇത് 80,000ത്തില്‍ എത്തിക്കാനാണ് ശ്രമം. അവശേഷിക്കുന്ന 21,000 സൈറ്റുകളില്‍ മാര്‍ച്ചോടെ 4ജി അപ്‌ഗ്രേഡിംഗ് നടത്തും. മാര്‍ച്ച് 2025ഓടെ ആകെ ഒരു ലക്ഷം 4ജി ടവറുകള്‍ സ്ഥാപിക്കാനാണ് ബിഎസ്എന്‍എല്ലിന്‍റെ ഇപ്പോഴത്തെ പദ്ധതി.  

Read more: ഇന്ത്യയുടെ സ്വന്തം 4ജി തേടി വിദേശരാജ്യങ്ങളും കമ്പനികളും ഒഴുകിയെത്തി; പക്ഷേ പ്ലാനുകള്‍ പിഴച്ചു- റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios