ഐഫോണ്‍ ചുവപ്പ് നിറത്തില്‍ ഇറങ്ങുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ടെക് മാധ്യമങ്ങളാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തുവിടുന്നത്. ഗോള്‍ഡ് പോലുള്ള നിറങ്ങളില്‍ ഇറങ്ങിയ ഐഫോണ്‍ പുതിയ നിറത്തില്‍ എത്തും എന്ന് തന്നെയാണ് ടെക് ലോകത്തിന്‍റെ പ്രതീക്ഷ.

ഐഫോണിന്‍റെ പത്താം വാര്‍ഷികമായ 2017ല്‍ ആയിരിക്കും ഐഫോണ്‍ 8 ഇറങ്ങുക. ആപ്പിള്‍ ഐഫോണ്‍ 8ല്‍ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആപ്പിള്‍ വയര്‍ലെസ് ചാര്‍ജിങ്ങിനായി ഒരു പ്രത്യേക പാഡ് തന്നെ ആപ്പിള്‍ ഇറക്കും. ഈ പാഡ് ഉപയോഗിച്ച് ആപ്പിള്‍ വാച്ചും ചാര്‍ജ് ചെയ്യാം. 

നേരത്തെ തന്നെ പല ആന്‍ഡ്രോയ്ഡ് ഫോണ്‍ നിര്‍മ്മാതാക്കളും വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം നല്‍കിയിരുന്നു. അതിവേഗത്തിലെ ചാര്‍ജിംഗ് സാധ്യമാക്കുന്നതായിരിക്കും ഐഫോണ്‍ 8ലെ ചാര്‍ജിംഗ് സംവിധാനം എന്നാണ് ചൈനയിലെ കെജിഐ സെക്യൂരിറ്റി പറയുന്നത്.