പാകിസ്ഥാന്റെ വെബ്സൈറ്റുകള്‍ തകര്‍ത്ത കേരള സൈബര്‍ വാരിയേഴ്‌സിനെക്കുറിച്ച് മുമ്പ് പലതവണ വാര്‍ത്തകള്‍ വന്നതാണ്. എന്നാല്‍ പ്രണയത്തിലും ചതിയിലും അകപ്പെട്ടുപോകുന്ന പെണ്‍കുട്ടികളെ രക്ഷിക്കാനുള്ള സൈബര്‍ വാരിയേഴ്‌സ് പരിശ്രമത്തെ പൊളിച്ചടുക്കി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുമ്പ് സഹപാഠിയായിരുന്ന ഒരാള്‍ ഫേസ്ബുക്ക് മെസേജില്‍ നടത്തിയ ചാറ്റിന്റെ ലിങ്കുകള്‍ ഷെയര്‍ ചെയ്‌തുകൊണ്ടാണ്, ആങ്ങളമാര്‍ ചമയുന്ന സൈബര്‍ വാരിയേഴ്‌സിന്റെ സേവനം വേണ്ടെന്ന പ്രഖ്യാപനം ഇഷ എന്ന യുവതി നടത്തുന്നത്. മുന്‍കാലങ്ങളില്‍ ചുംബനത്തെക്കുറിച്ചും ആര്‍ത്തവത്തെക്കുറിച്ചും ഇട്ട പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് സഹപാഠി സമീപിച്ചതെന്ന് ഇഷ എഴുതുന്നു. ഇത്തരം പോസ്റ്റുകള്‍ പെണ്‍കുട്ടികളെ അപകടത്തില്‍ചാടിക്കുമെന്ന് ചാറ്റ് ചെയ്‌തയാള്‍ പറഞ്ഞതായി സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം ഇഷ പറയുന്നു...
ഇഷയുടെ ഫേസ്ബുക്ക് ചാറ്റിന്റെ പൂര്‍ണരൂപം
