
20 അടി ഉയരവും 120 അടി നീളവും 40 അടി വീതിയുമുള്ള പിന്റര്‍ ഉപയോഗിച്ച് അക്ഷരാര്‍ത്ഥത്തില്‍ പ്രിന്റിംഗ് ചെയ്ത് എടുക്കുകയായിരുന്നു ഈ കെട്ടിടം. സിമെന്റും മറ്റ് അസംസ്‌കൃത വസ്തുക്കളും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. എല്ലാ അത്യാധുനിക സൗകര്യങ്ങളും ഇതിനകത്ത് ഒരുക്കിയിട്ടുണ്ട്.
അകംപുറം വശങ്ങളിലെ ഡിസൈനുകള്‍ അടക്കം മുഴുവന്‍ കെട്ടിടം 17 ദിവസങ്ങള്‍ കൊണ്ടാണ് ഇങ്ങനെ ത്രീഡി പ്രിന്റിംഗ് ചെയ്‌തെടുത്തത്. പിന്നീട് ഇവ എമിറേറ്റ്‌സ് ടവേഴ്‌സ് പ്രദേശത്ത് കൊണ്ടുവന്നു സ്ഥാപിക്കുകയായിരുന്നു. രണ്ടു ദിവസം മാത്രമെടുത്താണ് കെട്ടിട ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. സാധാരണ കെട്ടിട നിര്‍മാണത്തില്‍നിന്നു വ്യത്യസ്തമായി തൊഴിലാളികളുടെ എണ്ണം 50 ശതമാനത്തില്‍ അധികം കുറയ്ക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ സാധിച്ചിട്ടുണ്ട്.
ദുബായ് ത്രീഡി പ്രിന്റിംഗ് സ്ട്രാറ്റജി പ്രഖ്യാപിച്ച് ഒരു മാസത്തിനകമാണ് ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റണ്ട് ഓഫീസ് കെട്ടിടം ദുബായില്‍ ഉദ്ഘാടനം ചെയ്തത്. ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ താല്‍ക്കാലിക ഓഫീസായാണ് ഈ കെട്ടിടം പ്രവര്‍ത്തിക്കുക.
