ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ ലാപ്‌ടോപ്പ് പുറത്തിറക്കി. പ്രമുഖ തായ‌്‌വാനീസ് കമ്പനിയായ ഏസറാണ് ഈ ലാപ്‌ടോപ് പുറത്തിറക്കിയത്. ഏസര്‍ സ്‌പിന്‍ 7 എന്ന മോഡലിന്റെ കനം ഒരു സെന്റിമീറ്ററില്‍ താഴെയാണ്. കൃത്യമായി പറഞ്ഞാല്‍ 0.43 ഇഞ്ച്. ഏസര്‍ ലാപ്‌ടോപ്പിന് 1.2 കിലോഗ്രാം ആണ് ഈ ലാപ്‌ടോപ്പിന്റെ ഭാരം. കോര്‍ണിംഗ് ഗ്ലാസോട് കൂടിയ 14 ഇഞ്ച് എച്ച് ഡി ഡിസ്പ്ലേയുള്ള ഏസര്‍ സ്‌പിന്‍ നിര്‍മ്മിച്ചിരിക്കുന്നത് പൂര്‍ണമായും അലൂമിനിയം പുറംചട്ടയിലാണ്. ഏഴാം തലമുറയിലെ കോര്‍ ഐ7 പ്രോസസറും വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റവുമാണ് ഈ ലാപ്‌ടോപ്പിന് കരുത്തേകുന്നത്. എട്ടു ജിബി റാമും 256 ജിബി എസ്എസ്‌ഡി മെമ്മറി സ്റ്റോറേജുമുണ്ട്. കൂടാതെ യു എസ് ബി 3.1 ടൈപ്പ് സി പോര്‍ട്ട്, എട്ടു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള ബാറ്ററി ലൈഫ് എന്നിവയുമുണ്ട്. ഇന്ത്യയില്‍ ഏകദേശം എണ്‍പതിനായിരം രൂപയാണ് ഈ ലാപ്‌ടോപ്പിന്റെ വില.