ഷവോമി ചില ആഴ്ചകള്‍ക്ക് മുന്‍പാണ് 55 ഇഞ്ച് എംഐ ടിവി4 ഇന്ത്യയില്‍ അവതരിപ്പിച്ചത്

ഷവോമി ചില ആഴ്ചകള്‍ക്ക് മുന്‍പാണ് 55 ഇഞ്ച് എംഐ ടിവി4 ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതിന് പിന്നാലെയാണ് 43 ഇഞ്ച് എംഐ ടിവി 4സി ഇറക്കുന്നത്. ഷവോമി എംഐ ടിവി4സി മാര്‍ച്ച് 7നാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇത് സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഷവോമി പുറത്തുവിട്ടിട്ടുണ്ട്. 27,999 രൂപയായിരിക്കും ടിവിയുടെ വില എന്നാണ് വിവരം. എന്നാല്‍ ഇതില്‍ ഷവോമി അവസാന വാക്ക് പറഞ്ഞിട്ടില്ല.

43 ഇഞ്ചുള്ള ഷവോമിയുടെ എംഐ ടിവി 4ല്‍ 3ജിബി റാം ശേഷിയുണ്ട്, ഇന്‍റേണല്‍ മെമ്മറി 32 ജിബിയാണ്. അതേ സമയം ഇത് 1ജിബി റാം ശേഷിയില്‍ ചൈനയില്‍ ഇറങ്ങുന്നുണ്ട്, ഇതിന് എകദേശം 18500 രൂപയാണ് വില വരുന്നത്.