ഷവോമി എംഐ മാക്സ് 2 വന്‍ വിലക്കുറവില്‍ വാങ്ങാം‍. ദീപാവലി വില്‍പ്പനയോട് അനുബന്ധിച്ച് ഈ ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ട് വഴി വാങ്ങുന്നവര്‍ക്കാണ് വലിയ വിലക്കുറവ് ലഭിക്കുക. 16,999 രൂപയുള്ള മാക്സ് 2 വെറും 999 രൂപയ്ക്ക് സ്വന്തമാക്കാം. എന്നാല്‍ ഏതാനും ഭാഗ്യവന്മാര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കൂ.

ഈ ഫോണിന് ഇപ്പോള്‍ തന്നെ 2000 രൂപ ഓഫര്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭിക്കുന്നുണ്ട്. ഇതിന് പുറമേ 14,000 രൂപവരെ എക്സേഞ്ച് ഓഫറും ഫ്ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. ഇത് രണ്ടും ഒത്തുചേരുന്ന ഡീല്‍ നടത്തിയാല്‍ വാങ്ങുന്ന വ്യക്തിക്ക് ചിലവാകുക വെറും 999 രൂപ മാത്രമായിരിക്കും.

ഷവോമി എംഐ മാക്സ് 6.44 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്.ഡി സ്ക്രീനോടെയാണ് എത്തുന്നത്. ഗോറില്ല ഗ്ലാസ് 4 സുരക്ഷ ഫോണിനുണ്ട്. 32ജിബി 64 ജിബി പതിപ്പുകളിലാണ് ഫോണ്‍ എത്തുന്നത്. 4ജിബിയാണ് റാം ശേഷി. സ്നാപ്ഡ്രാഗണ്‍ 625 എസ്ഒസിയാണ് പ്രോസ്സര്‍.