ഗോദാവരി: പാന്റ്സിന്റെ പോക്കറ്റിൽകിടന്ന ഫോണ് പൊട്ടിത്തെറിച്ചു. പുതുതായി വാങ്ങിയ റെഡ്മി നോട്ട് 4 സ്മാർട്ഫോണാണ് പോക്കറ്റിൽ പൊട്ടിത്തെറിച്ചത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലാണ് സംഭവം.
അപകടത്തിനിരയായ ഭാവന സൂര്യകിരണിനു തുടയിൽ പൊള്ളലേറ്റു. ബൈക്ക് ഓടിക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. പൊട്ടിത്തെറിച്ചയുടൻ ഫോണ് പുറത്തെടുക്കാൻ ഭാവനയ്ക്കു കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാരാണ് ഇയാളുടെ രക്ഷയ്ക്കെത്തിയത്.
20 ദിവസം മുന്പാണ് ഭാവന ഫോണ് വാങ്ങിയത്. ഫോണ് പൊട്ടിത്തെറിച്ചതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇയാൾ ഉപഭോക്തൃ കോടതിയെ സമീപിച്ചിട്ടുണ്ട്.
