സന്‍ഫ്രാന്‍സിസ്കോ: യൂട്യൂബ് വീഡിയോകള്‍ ഇന്‍സ്റ്റന്‍റ് സന്ദേശമായി അയക്കാന്‍ കഴിയുന്ന സംവിധാനവുമായി യൂട്യൂബ് എത്തുന്നു. അതായത്എനി ആപ്പില്‍ നിന്നും നേരിട്ട് വാട്ട്സ്ആപ്പ് പോലുള്ള സന്ദേശ ആപ്ലികേഷനിലേക്ക് സന്ദേശമായി യൂട്യൂബ് വീഡിയോ അയക്കാം. നിലവില്‍ ഇത്തരത്തില്‍ ലിങ്ക് മാത്രമാണ് അയക്കാന്‍ സാധിച്ചിരുന്നത്.

ഇത് ക്ലിക്ക് ചെയ്താല്‍ പ്ലേ ചെയ്യാന്‍ വീണ്ടും സന്ദേശ ആപ്ലികേഷനില്‍ നിന്നും ഉപയോക്താവ് യൂട്യൂബ് ആപ്പില്‍ എത്തണമായിരുന്നു. ഇത് ഇനി ആവശ്യമായി വരില്ല. ഫേസ്ബുക്ക് വാളുകളില്‍ കാണും പോലെ അയക്കുന്ന വീഡിയോ ആപ്ലികേഷനില്‍ തന്നെ ചെയ്യപ്പെടും. തുടക്കത്തില്‍ അമേരിക്കയിലെ തിരഞ്ഞെടുത്ത ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളില്‍ ഇത് വിജയകരമായി പരീക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഫേസ്ബുക്ക് മെസഞ്ചര്‍, വാട്ട്സ്ആപ്പ് തുടങ്ങിയ മൊബൈല്‍ ആപ്പുകളില്‍ വരുന്ന വലിയോരു വിഭാഗം ഉപയോക്താക്കളെ തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ആപ്പിലേക്ക് ആകര്‍ഷിക്കനാണ് യൂട്യൂബ് പുതിയ സംവിധാനം വഴി ലക്ഷ്യം വയ്ക്കുന്നത്. ഒപ്പം തങ്ങളുടെ പരസ്യ വരുമാനത്തിലെ വര്‍ദ്ധനവും യൂട്യൂബ് ലക്ഷ്യമിടുന്നു.