മൊബൈലില്‍ നിന്നും ലൈവ് സ്ട്രീമിംങ് സൌകര്യവുമായി യൂട്യൂബ്. വീഡിയോ രംഗത്ത് ഫേസ്ബുക്കില്‍ നിന്നും കടുത്ത മത്സരം നേരിടുന്ന ഗൂഗിള്‍ ഉടമസ്ഥതയിലുള്ള യൂട്യൂബ് കഴിഞ്ഞ ദിവസമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ ചില അക്കൌണ്ടുകള്‍ക്ക് ഡെസ്ക്ടോപ്പ് വഴി ലൈവ് ചെയ്യാനുള്ള സൌകര്യം യൂട്യൂബിലുണ്ട്. ഇതിന് പുറമേയാണ് മൊബൈല്‍ ആപ്പുവഴി ലൈവ് സാധ്യമാക്കുന്നത്.

Scroll to load tweet…

അടുത്തിടെ ഫേസ്ബുക്ക് അവതരിപ്പിച്ച ഫേസ്ബുക്ക് ലൈവ് വലിയ തരംഗമാണ് ഉണ്ടാക്കുന്നത്. ഇത് യൂട്യൂബിനെ ബാധിക്കും എന്ന് തന്നെയാണ് സൂചന. അതിനാലാണ് പുതിയ ഫീച്ചര്‍ യൂട്യൂബ് തങ്ങളുടെ മൊബൈല്‍ ആപ്ലികേഷനില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.

Scroll to load tweet…

എന്നാല്‍ തുടക്കത്തില്‍ എല്ലാവര്‍ക്കും ഈ ലൈവ് ഫീച്ചര്‍ ലഭിക്കില്ലെന്നാണ് യൂട്യൂബ് പറയുന്നത്. 10000 സബ്സ്ക്രൈബേര്‍സ് ഉള്ള ചാനലുകള്‍ക്ക് മാത്രമാണ് ആദ്യം മൊബൈല്‍ വഴി ലൈവ് സ്ട്രീമിംഗ് നടത്താന്‍ സാധിക്കുക. ഫേസ്ബുക്ക് ലൈവ് ആദ്യഘട്ടത്തില്‍ സെലിബ്രറ്റികള്‍ക്ക് മാത്രം നല്‍കിയിരുന്നത് പോലെയാണ് ഇത്.