Asianet News MalayalamAsianet News Malayalam

യൂട്യൂബില്‍ വന്‍ ശുദ്ധികരണം വരുന്നു

YouTube promises to increase content moderation and other enforcement staff to 10K in 2018
Author
First Published Dec 6, 2017, 3:31 PM IST

ന്യൂയോര്‍ക്ക്: യൂട്യൂബില്‍ അപകീര്‍ത്തിപരവും സ്പര്‍ധ വളര്‍ത്തുന്നതുമായ ഉള്ളടക്കങ്ങള്‍ അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയാന്‍ ഗൂഗിള്‍ പതിനായിരം ജീവനക്കാരെ നിയമിക്കുന്നു. ശല്യപ്പെടുത്തുകയോ, തെറ്റിദ്ധരിപ്പിക്കുകയോ, കൃത്രിമത്വം നടത്തുകയോ,  ഉപദ്രവകരമായതോ ആയ വീഡിയോകള്‍ കണ്ടെത്തി തടയുകയാകും ഇവരുടെ ജോലി. യൂട്യൂബ് ചീഫ് എക്‌സിക്യുട്ടീവ് സൂസണ്‍ വൊജിസ്‌കിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് ദിനപത്രമായ ടെലഗ്രാഫിനോടായിരുന്നു സൂസണ്‍ വൊജിസ്‌കിയുടെ വെളിപ്പെടുത്തല്‍.

ഓണ്‍ലൈനില്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ടതടക്കം നിരവധി തെറ്റായ വീഡിയോകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അടക്കമുള്ളവര്‍ ഇന്റര്‍നെറ്റ് ഭീമന്‍മാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇത്തരം വീഡിയോകള്‍ തടയണമെന്ന് അവര്‍ ഗൂഗിള്‍ അടക്കമുള്ളവരോട് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു.

തങ്ങളുടെ കമ്പനി തീവ്രവാദപരവും അതിക്രമപരവുമായ വീഡിയോകള്‍ തിരിച്ചറിയുന്നതിനുള്ള സാങ്കേതികത  വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് യൂട്യൂബ് സി.ഇ.ഓ പറഞ്ഞു. കുട്ടികളുടെ സുരക്ഷിത്വത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങളെല്ലാം കണ്ടെത്താനാവുമെന്നും ഞങ്ങളുടെ നയങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ 2018 ഓടെ 10000 ജീവനക്കാരെ ഇതിനായി നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios