ചിത്രം 2025 സെപ്റ്റംബർ 19 ന് തിയേറ്ററുകളിൽ എത്തും.
അക്ഷയ് കുമാറും അർഷാദ് വാർസിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ജോളി എൽഎൽബി 3യുടെ ട്രെയിലർ റിലീസ് ചെയ്തു. കോമഡിക്കും പ്രധാന്യമുള്ള ഒരു കോർട് റൂം ഡ്രാമയാണ് ചിത്രമെന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. സുഭാഷ് കപൂർ സംവിധാനം ചെയ്യുന്ന ചിത്രം 2025 സെപ്റ്റംബർ 19 ന് തിയേറ്ററുകളിൽ എത്തും.
2017ൽ അക്ഷയ് കുമാര്‍, ഹുമ ഖുറേഷി എന്നിവർ അഭിനയിച്ച ചിത്രമായിരുന്നു ജോളി എൽഎൽബി 2. 2013-ൽ പുറത്തിറങ്ങിയ ജോളി എൽഎൽബിയുടെ രണ്ടാം ഭാഗമായിരുന്നു ഇത്. ആദ്യ ചിത്രത്തിൽ അർഷാദും സൗരഭ് ശുക്ലയും പ്രധാന വേഷങ്ങളിൽ എത്തിയത്. ആദ്യ ഭാഗത്തിൽ അമൃത റാവുവും അഭിനയിച്ചിരുന്നു.
അക്ഷയ് കുമാറിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേസരി ചാപ്റ്റർ 2 2025 ഏപ്രിൽ 18-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആർ മാധവനും അനന്യ പാണ്ഡെയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2024 ഒക്ടോബർ 25-ന് പുറത്തിറങ്ങിയ അർഷാദ് വാർസിയുടെ ബന്ദാ സിംഗ് ചൗധരി എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ട ചിത്രം.

ഹൗസ്‍ഫുള്‍ 5 ആണ് അക്ഷയ് കുമാറിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ബോളിവുഡിലെ ഏറ്റവും വലിയ കോമഡി ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ഹൗസ്‍ഫുള്‍. സാജിദ് നദിയാദ്‌വാല നിർമ്മിച്ച് തരുൺ മൻസുഖാനി സംവിധാനം ചെയ്‍ത ഈ ചിത്രം, ഹൗസ്‍ഫുൾ ചിത്രങ്ങളെ ഹിറ്റാക്കിയ എല്ലാ ഫോര്‍മുലയും ചേര്‍ത്തായിരുന്നു ഒരുക്കിയത്. ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കർ, ചിത്രാംഗദ സിംഗ്, ഫർദീൻ ഖാൻ, ചങ്കി പാണ്ഡെ, ജോണി ലിവർ, ശ്രേയസ് തൽപാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശർമ്മ, നികിതിൻ ധീർ, ആകാശ്ദീപ് സാബിർ എന്നിങ്ങനെ വന്‍ താരനിരയായിരുന്നു ചിത്രത്തിൽ എത്തിയത്.



