Asianet News MalayalamAsianet News Malayalam

റാന്നിയിലെ ഒരു ബേക്കറി കഥ; അജു വർഗീസിന്‍റെ 'സാജന്‍ ബേക്കറി' ട്രെയിലർ പുറത്ത്

'സാജന്‍ ബേക്കറി സിന്‍സ് 1962' എന്ന് മുഴുവന്‍ പേരുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍ അരുണ്‍ ചന്തുവിനൊപ്പം അജു വര്‍ഗീസും സച്ചിന്‍ ആര്‍ ചന്ദ്രനും ചേര്‍ന്നാണ്.

aju varghese movie sajan bakery official trailer
Author
Kochi, First Published Jan 27, 2021, 6:58 PM IST

ജു വര്‍ഗീസിനെ നായകനാക്കി അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന സാജന്‍ ബേക്കറിയുടെ ട്രെയിർ പുറത്തിറങ്ങി. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ തുടങ്ങിയ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി 12ന് ചിത്രം തിയറ്ററിൽ എത്തും. 

'സാജന്‍ ബേക്കറി സിന്‍സ് 1962' എന്ന് മുഴുവന്‍ പേരുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍ അരുണ്‍ ചന്തുവിനൊപ്പം അജു വര്‍ഗീസും സച്ചിന്‍ ആര്‍ ചന്ദ്രനും ചേര്‍ന്നാണ്. രഞ്ജിത മേനോന്‍ ആണ് നായിക. ലെനയും ഗണേഷ് കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ഗുരു പ്രസാദ്. എഡിറ്റിംഗ് അരവിന്ദ് മന്‍മഥന്‍. എം സ്റ്റാര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്‍സുമായി ചേര്‍ന്ന് ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ലെന, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരും അഭിനയിക്കുന്നു. ഗുരു പ്രസാദ് എം സിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. എഡിറ്റിംഗ് അരവിന്ദ് മന്മഥന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു അരവിന്ദ്. 

Follow Us:
Download App:
  • android
  • ios