സോനം കപൂറിനെ തട്ടിക്കൊണ്ടുപോയത് സംവിധായകൻ അനുരാഗ് കശ്യപോ?, മകളെ തട്ടിക്കൊണ്ടുപോയതായി സോനത്തിന്റെ അച്ഛനും നടനുമായ അനില്‍ കപൂറിന് വീഡിയോ സന്ദേശം ലഭിച്ചിരിക്കുന്നു. ആരാണ് ഗുണ്ടാ സംഘം. മകളെ കണ്ടെത്താൻ ശ്രമിക്കുകയാണ് അനില്‍ കപൂര്‍. എന്തൊക്കെ തടസങ്ങളാണ് അനില്‍ കപൂറിന് നേരിടേണ്ടി വരിക. ഇതാ ബോളിവുഡില്‍ നിന്ന് വേറിട്ട ഒരു സിനിമ വരുന്നു.

എകെ വേർസസ് എകെ എന്ന സിനിമയാണ് യാഥാര്‍ഥ്യത്തോട് സാമ്യം തോന്നിപ്പിക്കുന്ന തരത്തില്‍ എടുത്തിട്ടുള്ളത്. അടുത്തിടെ സാമൂഹ്യമാധ്യമത്തില്‍ അനില്‍ കപൂറും അനുരാഗ് കശ്യപും പരസ്‍പരം ശകാരവാക്കുകള്‍ പറയുകയും കളിയാക്കുകയും ചെയ്‍തിരുന്നു. ഇത് യഥാര്‍ഥമാണ് എന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നാല്‍ ട്രെയിലര്‍ വന്നതോടെയാണ് സിനിമയാണ് എന്ന് മനസിലായത്. സിനിമയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വിക്രം മൊട്‍വാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വാര്‍ത്താ സമ്മേളനത്തിനിടെ അനുരാഗ് കശ്യപ് അനില്‍ കപൂറിന്റെ മുഖത്ത് ദേഷ്യത്തോടെ വെള്ളമൊഴിക്കുന്ന ദൃശ്യമടക്കം ട്രെയിലറിലുണ്ട്.

അനില്‍ കപൂറും അനുരാഗ് കശ്യപും തമ്മിലുള്ള തര്‍ക്കം യഥാര്‍ഥത്തിലുള്ളത് അല്ല സിനിമയ്‍ക്ക് വേണ്ടിയുള്ളതാണ് എന്ന മനസിലായതിന്റെ കൗതുകമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.