നന്ദമൂരി ബാലകൃഷ്ണയും ബോയപതി ശ്രീനുവും വീണ്ടും ഒന്നിക്കുന്ന 'അഖണ്ഡ 2 താണ്ഡവം' എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി

നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്ത അഖണ്ഡ 2 താണ്ഡവം എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ബാലകൃഷ്ണയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ അഖണ്ഡയുടെ സീക്വല്‍ ആണ് ഇത്. ഒരു ബാലയ്യ ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഘടകങ്ങള്‍ ഒക്കെയും ചേര്‍ന്നതായിരിക്കും പുതിയ ചിത്രവുമെന്ന് ട്രെയ്‍ലര്‍ അടിവരയിടുന്നു. 2.41 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തെത്തിയിരിക്കുന്ന ട്രെയ്‍ലര്‍.

ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് അഖണ്ഡ 2: താണ്ഡവം. 14 റീൽസ് പ്ലസിന്‍റെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.

ചിത്രത്തിലെ ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തെത്തിയ ഗാനം വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ബാലയ്യയും സംയുക്ത മേനോനും നിറഞ്ഞാടിയ ​ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. എസ് തമൻ ആണ് ​ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത്. കാസർല ശ്യാം എഴുതിയ ​ഗാനം ആലപിച്ചിരിക്കുന്നത് ബ്രിജേഷ്, ശ്രേയ ഘോഷാൽ എന്നിവരാണ്. രചന, സംവിധാനം ബോയപതി ശ്രീനു, നിർമ്മാതാക്കൾ രാം അചന്ത, ഗോപി അചന്ത, ബാനർ 14 റീൽസ് പ്ലസ്, അവതരണം എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം തമൻ എസ്, എഡിറ്റർ തമ്മി രാജു, എക്സികുട്ടീവ് പ്രൊഡ്യൂസർ കോട്ടി പരുചൂരി, കലാസംവിധാനം എ. എസ്. പ്രകാശ്, സംഘട്ടനം റാം- ലക്ഷ്മൺ. ഡിസംബര്‍ 5 നാണ് ചിത്രത്തിന്‍റെ റിലീസ്.

Akhanda 2 Thaandavam Trailer (Telugu) | Nandamuri Balakrishna | Boyapati Sreenu | Thaman S | DEC 5th