ഒരിടവേളയ്ക്കുശേഷം പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രവുമാണ് കോള്‍ഡ് കേസ്. 

പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'കോള്‍ഡ് കേസി'ന്‍റെ ഒഫിഷ്യല്‍ ട്രെയിലർ പുറത്തെത്തി. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രമാണ് ഇത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരിടവേളയ്ക്കുശേഷം പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രവുമാണ് കോള്‍ഡ് കേസ്. 
ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി 2021 ജൂൺ 30 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രത്തിന്റെ ഗ്ലോബൽ പ്രീമിയർ ആരംഭിക്കും. അതിഥി ബാലനാണ് ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

സങ്കീർണമായ ഒരു കൊലപാതകം കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ് കോൾഡ് കേസ്. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന തിരുവനന്തപുരത്തെ സമർഥനായ പൊലീസ് ഉദ്യോഗസ്ഥൻ എസിപി സത്യജിത്തിനെയാണ് പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്നത്. കൊലപാതകത്തിനു പിന്നിലെ നിഗൂഢതകൾ ഒന്നൊന്നായി സത്യജിത്ത് ചുരുളഴിക്കുമ്പോൾ അപ്രതീക്ഷിതമായി മറ്റൊരിടത്ത് അമാനുഷിക ശക്തികളുടെ സാന്നിധ്യം അനുഭവപ്പെടുന്നു. സമാന്തരമായ അന്വേഷണ വഴികളിലൂടെ നീങ്ങുന്ന എസിപി സത്യജിത്തും അന്വേഷണാത്മക മാധ്യമപ്രവർത്തക മേധാ പത്മജയും (അദിതി ബാലൻ) അവിശ്വസനീയമായ ചില രഹസ്യങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. 

സൂഫിയും സുജാതയും, സീയു സൂൺ, ജോജി, ഹലോ ലൗ സ്റ്റോറി, ദൃശ്യം 2 എന്നീ ചിത്രങ്ങൾക്ക് ശേഷം ആമസോൺ പ്രൈം വീഡിയോ അവതരിപ്പിക്കുന്ന ആറാമത്തെ മലയാളം ഡയറക്റ്റ് ടു സർവീസ് ഓഫറിംഗാണ് കോൾഡ് കേസ്.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona