കെജിഎഫിന് ശേഷം കന്നഡയിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'അവൻ ശ്രീമൻ നാരായണ'

കന്നഡ സൂപ്പർ സ്റ്റാർ രക്ഷിത് ഷെട്ടിയുടെ 'അവൻ ശ്രീമൻ നാരായണ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സച്ചിൻ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കർണ്ണാടകയിലെ അമരാവതി എന്ന സാങ്കല്പിക ഗ്രാമത്തിൽ 80 കളിൽ ജീവിച്ചിരുന്ന ഒരു പോലീസുകാരന്റെ വേഷമാണ് രക്ഷിത് ഷെട്ടി അവതരിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരേ സമയം അഞ്ചു ഭാഷകളിൽ എത്തുന്ന ചിത്രം മുളകുപാടം ഫിലിംസ് ആണ് കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. കെജിഎഫിന് ശേഷം കന്നഡയിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'അവൻ ശ്രീമൻ നാരായണ'. ഷാൻവി ശ്രീവാസ്തവ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ബാലാജി മനോഹർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എച്ച്. കെ. പ്രകാശ്, പുഷ്കര മല്ലികാർജ്ജുനയ്യ എന്നിവർ ചേർന്നൊരുക്കുന്ന ചിത്രം ഡിസംബർ 27 ന് റിലീസ് ചെയ്യും.