Asianet News MalayalamAsianet News Malayalam

'അന്ന് കട്ടപ്പനയ്ക്ക് നീ പെട്ടിയിലേ പോകൂ'; 'അയ്യപ്പനും കോശി'യും സക്‌സസ് ടീസര്‍

സച്ചി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ എസ് ഐ അയ്യപ്പന്‍ നായരായി ബിജു മേനോനും റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തുന്നു.

Ayyappanum Koshiyum Success Teaser
Author
Thiruvananthapuram, First Published Feb 11, 2020, 2:32 PM IST

ബിജു മോനോനും പൃഥ്വിരാജും ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ സക്‌സസ് ടീസര്‍ പുറത്തെത്തി. ചിത്രത്തിന്റെ സ്വഭാവം കൃത്യമായി പറയുന്ന ടീസറിന് ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുണ്ട്. സച്ചി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ എസ് ഐ അയ്യപ്പന്‍ നായരായി ബിജു മേനോനും റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തുന്നു.

രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം. കോശി കുര്യന്റെ അച്ഛന്‍ കഥാപാത്രമായി അഭിനയിച്ചിട്ടുമുണ്ട് രഞ്ജിത്ത്. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സംഗീതം ജേക്‌സ് ബിജോയ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയന്‍ നമ്പ്യാര്‍. രാജശേഖര്‍, സുപ്രീം സുന്ദര്‍, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വിതരണം സെന്‍ട്രല്‍ പിക്‌ചേഴ്‌സ്. 

Follow Us:
Download App:
  • android
  • ios