ഒരിടവേളയ്ക്കുശേഷം പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രവുമാണ് കോള്‍ഡ് കേസ്. എസിപി സത്യജിത്ത് എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 

പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'കോള്‍ഡ് കേസി'ന്‍റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രമാണ് ഇത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം എത്തുക. പൃഥ്വിരാജിന്‍റെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസ് എന്ന പ്രത്യേകതയുമുണ്ട്. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള ടീസറാണ് ആമസോണ്‍ പുറത്തുവിട്ടിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഒരിടവേളയ്ക്കുശേഷം പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രവുമാണ് കോള്‍ഡ് കേസ്. എസിപി സത്യജിത്ത് എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ശ്രീനാഥ് വി നാഥ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണുമാണ്. സംഗീതം പ്രശാന്ത് അലക്സ്. കലാസംവിധാനം അജയന്‍ ചാലിശ്ശേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നാണ് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചത്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സാങ്കല്‍പിക കഥയെന്നാണ് സംവിധായകന്‍റെ വിശദീകരണം. അതേസമയം ആക്ഷന്‍ സീക്വന്‍സുകളില്ലാത്ത ചിത്രമായിരിക്കും ഇതെന്നും തനു ബാലക് പറഞ്ഞിരുന്നു. ഭൂരിഭാഗവും ഇന്‍ഡോര്‍ രംഗങ്ങളുള്ള ചിത്രവുമാണ് ഇത്. അതിഥി ബാലനാണ് ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ മാസം 30നാണ് ചിത്രത്തിന്‍റെ പ്രീമിയര്‍.

YouTube video player