ലുക്ക് മാത്രമല്ല, ടോട്ടലി ഡിഫറന്‍റ്; 'എക്സ്ട്രാ ഡീസന്‍റ്' ആയി സുരാജ്, ട്രെയ്‍ലര്‍
ലിസ്റ്റിന്‍ സ്റ്റീഫനും സുരാജ് വെഞ്ഞാറമൂടും ചേര്‍ന്ന് നിര്‍മ്മാണം
![Extra Decent malayalam movie Official Trailer suraj venjaramoodu Extra Decent malayalam movie Official Trailer suraj venjaramoodu](https://static-gi.asianetnews.com/images/01je45e8tbppctezrw57jegf80/fotojet--1-_363x203xt.jpg)
അനുകരണലോകത്തു നിന്ന് സിനിമയിലേക്കെത്തി ദേശീയ, സംസ്ഥാന അംഗീകാരങ്ങൾ കരസ്ഥമാക്കിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. ഇപ്പോഴിതാ വ്യത്യസ്തമായ മറ്റൊരു വേഷത്തിലൂടെ പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ഇഡി (എക്സ്ട്രാ ഡീസന്‍റ്) എന്ന ചിത്രമാണ് അത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഡാർക്ക് ഹ്യൂമർ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കിലുള്ള സുരാജ് വെഞ്ഞാറമൂടിനെയാണ് പ്രേക്ഷകർക്ക് കാണാനാവുക.
ട്രെയ്‌ലറിലെ സൂചനയിൽ നിന്ന് ഒരു സൈക്കോ കഥാപാത്രമായി ഇതുവരെ സിനിമകളിൽ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വേറിട്ട ഗെറ്റപ്പിൽ ഗംഭീര അഭിനയപ്രകടനവുമാണ് സുരാജ് എത്തുന്നത്. ഒരു കുടുംബത്തെ ചുറ്റിപറ്റിയുള്ള കഥയിൽ സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ്. സഹ അഭിനേതാക്കളും മികച്ച പ്രകടനമാണ് ഇഡിയില്‍ നടത്തുന്നത്. സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രെയ്‌സ് ആന്റണി, ശ്യാം മോഹൻ, വിനയപ്രസാദ്, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.
പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ഇഡി ഈ മാസം 20 ന് തിയറ്ററുകളിലേക്കെത്തും. ഇരുപത്തിയൊന്ന് വർഷത്തെ തന്റെ അഭിനയ ജീവിതത്തിൽ നിർമ്മാണ രംഗത്തേക്ക് ആദ്യമായി സുരാജ് വെഞ്ഞാറമൂട് ചുവട് വെക്കുന്ന ചിത്രം കൂടിയാണ് ഇഡി. ഇ ഡി യുടെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, ഡിഒപി ഷാരോൺ ശ്രീനിവാസ്, മ്യൂസിക് അങ്കിത് മേനോൻ, എഡിറ്റർ ശ്രീജിത്ത് സാരംഗ്, ആർട്ട് അരവിന്ദ് വിശ്വനാഥൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് സുഹൈൽ എം, ലിറിക്‌സ് വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ വിക്കി, ഫൈനൽ മിക്സ് എം രാജകൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ നവാസ് ഒമർ, സ്റ്റിൽസ് സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേഴ്സ് യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബ്യൂഷന്‍ മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടെയ്ന്‍മെന്‍റ്, ഡിജിറ്റൽ പി ആർ ആഷിഫ് അലി, അഡ്വർടൈസ്‌മെന്റ് ബ്രിങ്ഫോർത്ത്, പിആര്‍ഒ പ്രതീഷ് ശേഖർ.
ALSO READ : കന്നഡ സിനിമയിൽ പോഷ് കമ്മിറ്റി; സംവിധായിക കവിത ലങ്കേഷ് അധ്യക്ഷ