ഫെബ്രുവരി 7 ന് തിയറ്ററുകളില്‍

സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ നിർമ്മിച്ചിരിക്കുന്ന ഇഴ എന്ന ചിത്രം റിലീസിന് തയ്യാറാവുകയാണ്. ചിത്രത്തിന്റെ ടീസർ യുട്യൂബില്‍ ഇതിനകം എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ സിറാജ് റെസയാണ്. കലാഭവൻ നവാസും കലാഭവൻ നവാസിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. രഹന ഏറെ നാളുകൾക്ക് ശേഷം നായികയായി മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ജീവിതത്തിലെന്ന പോലെ തന്നെ ഈ സിനിമയിലും ഭാര്യാ ഭർത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത് നടൻ ഉണ്ണി മുകുന്ദനും സംവിധായകൻ നാദിർഷയും 
ചേർന്നായിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത് ആസിഫ് അലി ആയിരുന്നു. 

ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബിൻഷാദ് നാസർ, ക്യാമറ ഷമീർ ജിബ്രാൻ, എഡിറ്റിംഗ് ബിൻഷാദ്, ബി ജി എം ശ്യാം ലാൽ, അസോസിയേറ്റ് ക്യാമറ എസ് ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബബീർ പോക്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ ആർ ക്രിയേഷൻസ്, കോ പ്രൊഡ്യൂസേഴ്സ് ശിഹാബ് കെ എസ്, കിൽജി കൂളിയാട്ട്. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് രചനയും സംഗീതം നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ സിറാജ് റെസ തന്നെയാണ്. പ്രൊഡക്ഷൻ കൺട്രോളർ ഫായിസ് മുബീൻ, സൗണ്ട് മിക്സിംഗ് ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ വൈശാഖ് സോഭൻ, മേക്കപ്പ് നിമ്മി സുനിൽ, കാസ്റ്റിങ് ഡയറക്ടർ അസിം കോട്ടൂർ, സ്റ്റിൽസ് സുമേഷ്, ആർട്ട്‌ ജസ്റ്റിൻ, കോസ്റ്റ്യൂം ഡിസൈൻ രഹനാസ് ഡിസൈൻ, ടൈറ്റിൽ ഡിസൈൻ മുഹമ്മദ് സല.

ആലുവ, പെരുമ്പാവൂർ, തുരുത്ത്, തട്ടുപാറ തുടങ്ങിയ പ്രദേശങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ. ചിത്രം ഫെബ്രുവരി 7ന് കേരളത്തിലെ വിവിധ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നു. പിആർഒ എം കെ ഷെജിൻ.

ALSO READ : ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ 'എങ്കിലേ എന്നോട് പറ' 25 ന്‍റെ നിറവിൽ

IZHA TEASER | Navas Kalabhavan | Rehna | Siraj Reza | Salim Mudhuvammal | Fahmeetha Qamar