ബോഗന്‍ എന്ന ചിത്രത്തിന് ശേഷം ജയം രവിയും ലക്ഷ്മണും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഭൂമി’. നിധി അഗര്‍വാള്‍ നായികയാവുന്ന ചിത്രം ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ സിനിമയാണ്.

കീടനാശിനി ഉപയോഗം ഭൂമിക്ക് വരുത്തുന്ന ദൂഷ്യവശങ്ങളാണ് ചിത്രം പറയുന്നതെന്നാണ് സൂചന. റോണിത് റോയ്, രാധാരവി, ശരണ്യ പൊൻവണ്ണൻ എന്നിവരാണ് ചിത്രത്തിൽ  പ്രധാന വേഷത്തിലെത്തുന്നത്. റോണിത് റോയ്, രാധാരവി, ശരണ്യ പൊൻവണ്ണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഡി. ഇമ്മനാണ് സംഗീതം ഒരുക്കുന്നത്. മെയ് ഒന്നിന് ചിത്രം പ്രദർശനത്തിന് എത്തും. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍, ജനഗണമന എന്നിവയാണ് ജയം രവിയുടെ പുതിയ ചിത്രങ്ങൾ.