പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം
സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ജെഎസ്‍കെ (ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള) എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഡേവിഡ് ആബേല്‍ ഡോണോവന്‍ എന്ന ഫയര്‍ബ്രാന്‍ഡ് അഭിഭാഷകനായാണ് സുരേഷ് ഗോപി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അനുപമ പരമേശ്വരന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ മുന്‍കാല മാസ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ട്രെയ്‍ലറില്‍ അദ്ദേഹത്തിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രമാണിത്. കോർട്ട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രവുമാണ് ഇത്.
രെണദിവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രുതി രാമചന്ദ്രൻ, അസ്‍കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ നിർമിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ സംജിത് മുഹമ്മദ്, മ്യൂസിക് ഗിരീഷ് നാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, എഡിറ്റിംഗ് സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം ജിബ്രാൻ, മിക്സ് അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ സിങ്ക് സിനിമ, കലാസംവിധാനം ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ് രജീഷ് അടൂർ, കെ ജെ വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹനൻ.
സംഘട്ടനം മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനം സജിന മാസ്റ്റർ, വരികൾ സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ അരുൺ മനോഹർ, മേക്കപ്പ് പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് ബിച്ചു, സവിൻ എസ് എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ് ഐഡൻറ് ലാബ്സ്, ഡിഐ കളർ പ്ലാനറ്റ്, സ്റ്റിൽസ് ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ ഐഡൻറ് ലാബ്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ ഡ്രീം ബിഗ് ഫിലിംസ്.

