Asianet News MalayalamAsianet News Malayalam

'ഇനിയെങ്കിലും അവരെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കൂ'; പേരറിവാളനെ മോചിപ്പിക്കണമെന്ന് കാര്‍ത്തിക് സുബ്ബരാജ്

റിലീസ് പേരറിവാളന്‍, അര്‍പുതം അമ്മാള്‍ എന്ന ഹാഷ്ടാഗോടെ ആയിരുന്നു സുബ്ബരാജിന്റെ പോസ്റ്റ്.

karthik subbaraj says free rajiv gandhi case convict
Author
Chennai, First Published Nov 21, 2020, 9:53 AM IST

രാജീവ് ​ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കണമെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ആവശ്യവുമായി സുബ്ബരാജ് രം​ഗത്തെത്തിയത്. കുറ്റം ചെയ്യാത്തൊരാൾ 30 വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ഇനിയെങ്കിലും സ്വതന്ത്രമായി ജീവിക്കാന്‍ പേരറിവാളനെയും അമ്മയെയും അനുവദിക്കണമെന്നും സുബ്ബരാജ് ആവശ്യപ്പെട്ടു. 

'തെറ്റ് ചെയ്യാത്തൊരാള്‍ 30 വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. തന്റെ മകനെ തിരിച്ചു കിട്ടാന്‍ ഒരമ്മയുടെ 30 വര്‍ഷത്തെ പോരാട്ടം..,അവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയോടും ഗവര്‍ണറോടും അപേക്ഷിക്കുന്നു. ഇനിയുള്ള ജീവിതമെങ്കിലും സ്വതന്ത്രമായി ജീവിക്കാന്‍ അവരെ അനുവദിക്കൂ', എന്നാണ് കാര്‍ത്തിക് സുബ്ബരാജ് കുറിച്ചത്. 

30 years of Jail for a man who never committed the crime.. 30 years of Struggle of a Mother to get his Son...

Posted by Karthik Subbaraj on Thursday, 19 November 2020

റിലീസ് പേരറിവാളന്‍, അര്‍പുതം അമ്മാള്‍ എന്ന ഹാഷ്ടാഗോടെ ആയിരുന്നു സുബ്ബരാജിന്റെ പോസ്റ്റ്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് രാജീവ്ഗാന്ധി വധക്കേസ് പ്രതികളുടെ മോചനകാര്യം തമിഴകത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. പേരറിവാളന്‍, നളിനി ഉള്‍പ്പടെ ഏഴ് പ്രതികളെയും വിട്ടയ്ക്കാന്‍ 2014ല്‍ ജയലളിത സര്‍ക്കാരാണ് ശുപാര്‍ശ നല്‍കിയത്. കേന്ദ്രനിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള കുറ്റങ്ങളുടെ ശിക്ഷാകാലാവധി കഴിഞ്ഞ് ഇപ്പോൾ ഐപിസി 302 പ്രകാരം കൊലക്കുറ്റത്തിനുള്ള ശിക്ഷയാണ് പ്രതികള്‍ അനുഭവിക്കുന്നത്. 

Follow Us:
Download App:
  • android
  • ios