കീർത്തി സുരേഷ് നായികയാവുന്ന 'റിവോൾവർ റിറ്റ'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. കോമഡിയും ആക്ഷനും നിറഞ്ഞ ഒരു സമ്പൂർണ്ണ എന്റർടെയ്നറായിരിക്കും ചിത്രമെന്ന് ട്രെയ്‌ലർ സൂചന നൽകുന്നു. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രം, നവംബർ 28ന് റിലീസ് ചെയ്യും.

കീർത്തി സുരേഷ് നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'റിവോൾവർ റിറ്റ'യുടെ ട്രെയിലർ റിലീസ് ചെയ്തു. കോമഡിയും ആക്ഷനും ചേസിങ്ങും ഒക്കെ നിറഞ്ഞ കംപ്ലീറ്റ് എന്റർടെയ്നറാകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം നവംബർ 28ന് തിയറ്ററുകളിൽ എത്തും. കീർത്തി സുരേഷിനൊപ്പം രാധിക ശരത്കുമാർ, സൂപ്പർ സുബ്ബരായൻ, സുനിൽ, അജയ് ഘോഷ്, റെഡിൻ കിംഗ്സ്ലി, ജോൺ വിജയ്, കല്യാൺ മാസ്റ്റർ, സുരേഷ് ചക്രവർത്തി, കതിരവൻ, സെൻട്രയൻ, അഗസ്റ്റിൻ, ബ്ലേഡ് ശങ്കർ, രാമചന്ദ്രൻ, അക്ഷത അജിത്ത്, ഗായത്രി ഷാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അതിൻറെ പൂർണ്ണതയിൽ അവതരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് 'മഹാനടി'-യിലൂടെ ഇതിനോടകം തെളിയിച്ച കീർത്തിയ്ക്ക് 'റിവോൾവർ റിറ്റ'യിലെ ലീഡ് റോൾ കരിയറിൽ ഒരു പുതിയ ദിശ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും നിരൂപകരും.

സൂപ്പർസ്റ്റാർ വിജയ് ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം', 'മാനാട്' എന്നീ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്തിട്ടുള്ള ജെ.കെ. ചന്ദ്രുവിന്റെ, സംവിധായകൻ എന്ന നിലയിലുള്ള ആദ്യ ചിത്രം കൂടിയാണ് 'റിവോൾവർ റിറ്റ'. ചന്ദ്രു തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകനും, ഗായകനും, ഗാനരചയിതാവുമായ ഷോൺ റോൾഡൻ ആണ്. ദിനേശ് ബി. കൃഷ്ണൻ ഛായാഗ്രഹണവും, പ്രവീൺ കെ. എൽ. എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.

Revolver Rita - Official Trailer | Keerthy Suresh | Radhika Sarathkumar | Sean Roldan | JK Chandru

പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ പ്രൊഡക്ഷനുകളുടെ ബാനറിൽ സുധൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന റിവോൾവർ റിറ്റയിൽ, കീർത്തിക്കൊപ്പം രാധിക ശരത്കുമാർ, റെഡിൻ കിംഗ്സ്ലി, മിമി ഗോപി, സെൻട്രയൻ, സൂപ്പർ സുബ്ബരായൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്