കേരള ക്രൈം ഫയൽസ് സീസൺ 2 ട്രെയിലർ പുറത്തിറങ്ങി. അജു വർഗീസ്, ലാൽ, ഹരിശ്രീ അശോകൻ, നവാസ് വള്ളിക്കുന്ന് തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നു. ആദ്യ സീസണിലെ പോലെ തന്നെ ത്രില്ലിംഗ് ആയിരിക്കും രണ്ടാം ഭാഗവും എന്നാണ് ട്രെയിലർ സൂചന നൽകുന്നത്.
കൊച്ചി: മലയാളത്തിലെ ആദ്യത്തെ ക്രൈം വെബ് സീരീസ് ആയിരുന്നു കേരള ക്രൈം ഫയല്‍- ഷിജു, പാറയില്‍ വീട്, നീണ്ടകര. 2024 ജൂൺ 23ന് ആയിരുന്നു സീരീസിന്റെ സ്ട്രീമിംഗ്. അജുവർഗീസ്, ലാൽ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായ സീരീസ് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ആദ്യ ഭാഗം ഇറങ്ങി ഒരു വർഷം ആകാൻ ഒരുങ്ങുന്നതിനിടെ കേരള ക്രൈം ഫൈൽ സീസൺ 2 എത്തുന്നു. രണ്ടാം സീസണിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കേരള ക്രൈം ഫയല്‍സ് ദ സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു എന്നാണ് ഈ സീസണിന്‍റെ പേര്. ഒന്നാം ഭാഗം പോലെ വളരെ ത്രില്ലിംഗ് സ്റ്റോറിയാണ് രണ്ടാം ഭാഗത്തും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
ആദ്യഭാഗത്തിലെ പ്രധാന താരങ്ങളായ അജു വര്‍ഗ്ഗീസ്, ലാല്‍ എന്നിവര്‍ക്ക് പുറമേ അര്‍ജുന്‍ രാധാകൃഷ്ണന്‍ സീരിസില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹരിശ്രീ അശോകന്‍, രഞ്ജിത്ത് ശേഖര്‍, സഞ്ചു, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, നൂറിന്‍ ഷെരീഫ്, ജിയോ ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസന്‍ എന്നിങ്ങനെ വലിയ താരനിര ഈ സീരിസില്‍ അണിനിരക്കുന്നുണ്ട്.
ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയൽ സീസൺ 2 സംവിധാനം ചെയ്യുന്നത്. ആദ്യഭാഗവും ഇദ്ദേഹം തന്നെയാണ് ഒരുക്കിയത്. അജു വർഗീസിനും ലാലിനും ഒപ്പം ഹരിശ്രീ അശോകൻ, നവാസ് വള്ളിക്കുന്ന് എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം ഒരുക്കുന്നത്.

2011ല്‍ ഏറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയിലെ ഒരു പഴയ ലോഡ്ജില്‍ ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെടുന്നതും അതിനെ തുടര്‍ന്ന് കേരള പൊലീസ് നടത്തുന്ന അന്വേഷണവും ആയിരുന്നു സീസൺ ഒന്നിന്റെ കഥ. ആഷിക് ഐമറായിരുന്നു രചന. എസ് ഐ മനോജ് എന്ന കഥാപാത്രത്തെയാണ് അജു വർഗീസ് അവതരിപ്പിച്ചത്. കുര്യന്‍ എന്ന സിഐയുടെ വേഷത്തിലെത്തിയത് ലാൽ ആയിരുന്നു.
ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ മലയാളത്തിലെ ഏഴാമത്തെ സീരീസ് ആണ് കേരള ക്രൈം ഫയൽ സീസൺ 2. കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ്, പേരില്ലൂർ പ്രീമിയർ ലീഗ്, നാഗേന്ദ്രൻസ് ഹണിമൂൺ, 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' എന്നിവയാണ് അവ. ഇവയ്ക്ക് മികച്ച അഭിപ്രായവും നിരൂപക പ്രശംസയും ലഭിച്ചിരുന്നു.


