അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'കിംഗ് ഫിഷി'ന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. അനൂപ് മേനോനൊപ്പം രഞ്ജിത്താണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൃത്യമായി ഒരു ഴോണര്‍ പറയാനാവാത്ത തരത്തിലുള്ള ചിത്രമായിരിക്കും കിംഗ് ഫിഷ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ട്രെയ്‍ലര്‍. സസ്‍പെന്‍സിന്‍റെ അംശങ്ങളും പുറത്തെത്തിയ ട്രെയ്‍ലറില്‍ ഉണ്ട്.

ALSO READ: 'ഒരു നാല്‍പതുകാരന്‍റെ ഇരുപത്തൊന്നുകാരി'; അനൂപ് മേനോനൊപ്പം പ്രിയ വാര്യര്‍

ചിത്രത്തിന്‍റെ തിരക്കഥയും അനൂപ് മേനോന്‍റേതു തന്നെയാണ്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് നിര്‍മ്മാണം. നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ, ഇര്‍ഷാദ് അലി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മഹാദേവന്‍ തമ്പി. എഡിറ്റിംഗ് സിയാന്‍ ശ്രീകാന്ത്. സംഗീതം രതീഷ് വേഗ. പശ്ചാത്തലസംഗീതം ഷാന്‍ റഹ്മാന്‍. അസോസിയേറ്റ് ഡയറക്ടര്‍ വരുണ്‍ ജി പണിക്കര്‍.