തമിഴിലെ നാല് പ്രമുഖ സംവിധായകര്‍ ഒരുമിക്കുന്ന സിനിമാ സമുച്ചയമാണ് 'കുട്ടി സ്റ്റോറി'. ഈ മാസം 12ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഗൗതം വസുദേവ് മേനോന്‍, വിജയ്, വെങ്കട് പ്രഭു, നളന്‍ കുമാരസാമി എന്നിവര്‍ ഒരുക്കുന്ന നാല് ലഘുചിത്രങ്ങള്‍ ചേര്‍ന്നതാണ് 'കുട്ടി സ്റ്റോറി'. പ്രണയമാണ് നാലിന്‍റെയും പശ്ചാത്തലം.

വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ. ഇഷാരി കെ ഗണേഷ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അമല പോള്‍, ഗൗതം വസുദേവ് മേനോന്‍, മേഘ ആകാശ്, ആര്യ, സാക്ഷി അഗര്‍വാള്‍, വിജയ് സേതുപതി തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. മനോജ് പരമഹംസ, അര്‍വിന്ദ് കൃഷ്ണ, ശക്തി ശരവണന്‍, എന്‍ ഷണ്‍മുഖ സുന്ദരം എന്നിവരാണ് ഛായാഗ്രഹണം.