നിഥിന്‍ നായകനാവുന്ന ചിത്രത്തില്‍ തമന്ന ഭാട്ടിയ, നാഭ നടേഷ്, ജിസ്സു സെന്‍ ഗുപ്‍ത, നരേഷ് സീനിയര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു

ബോളിവുഡിന്‍റെ സമീപകാല ചരിത്രത്തിലെ ശ്രദ്ധേയ ക്രൈം ത്രില്ലറുകളില്‍ ഒന്നായിരുന്നു ശ്രീറാം രാഘവന്‍റെ 'അന്ധാധുന്‍'. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലൊക്കെ ചിത്രം റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ തെലുങ്ക് റീമേക്ക് ആയ 'മാസ്ട്രോ'യുടെ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

നിഥിന്‍ നായകനാവുന്ന ചിത്രത്തില്‍ തമന്ന ഭാട്ടിയ, നാഭ നടേഷ്, ജിസ്സു സെന്‍ ഗുപ്‍ത, നരേഷ് സീനിയര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു. മെര്‍ലപ്പക ഗാന്ധിയാണ് സംവിധാനം. ശ്രേഷ്‍ഠ് മൂവീസിന്‍റെ ബാനറില്‍ എന്‍ സുധാകര്‍ റെഡ്ഡി, നികിത റെഡ്ഡി എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം ജെ യുവ്‍രാജ്. എഡിറ്റിംഗ് എസ് ആര്‍ ശേഖര്‍. സംഗീതം മഹതി സ്വര സാഗര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ സഹി സുരേഷ്. അഡീഷണല്‍ സ്ക്രീന്‍പ്ലേ മെര്‍ലപ്പക ഗാന്ധി, ഷെയ്‍ഖ് ദാവൂദ്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക.

അന്ധാധുനിന്‍റെ മലയാളം റീമേക്ക് സംവിധാനം ചെയ്യുന്നത് രവി കെ ചന്ദ്രന്‍ ആണ്. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തിന് 'ഭ്രമം' എന്നാണ് പേരിട്ടിരിക്കുന്നത്. അതേസമയം തമിഴ് റീമേക്കിന്‍റെ പേര് 'അന്ധകന്‍' എന്നാണ്. ത്യാഗരാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രശാന്ത് ആണ് നായകന്‍. 

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona