മലയാളത്തിലെ ഏറ്റവും വയലന്‍റ് ആയ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന സിനിമ

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ക്കോ. പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ ഇതിനകം തന്നെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ തെലുങ്ക് ടീസര്‍ പുറത്തെത്തിയിരിക്കുകയാണ്. അനുഷ്ക ഷെട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ അവതരിപ്പിച്ചത്. 

മലയാളത്തിലെ ഏറ്റവും വയലന്‍റ് ആയ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രമാണിത്. മാര്‍ക്കോയുടെ മലയാളം ടീസര്‍ യുട്യൂബില്‍ ട്രെന്‍ഡിം​ഗ് ആയിരുന്നു. ഹിന്ദി ടീസര്‍ നേരത്തെ ബോളിവുഡ് താരം ജോണ്‍ എബ്രഹാം പുറത്തിറക്കിയിരുന്നു. വൻ മുതൽമുടക്കിൽ ആറ് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് നിർമ്മിക്കുന്നത്. പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർ കലൈ കിംഗ്സൺ ആക്ഷൻ ഡയറക്ടറായ ചിത്രം 30 കോടി ബജറ്റില്‍ ഫുൾ പാക്കഡ്‌ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ഇതിനെല്ലാം പുറമെ കെജിഎഫ്, സലാർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. മാർക്കോയുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. നൂറ് ദിവസത്തോളമുള്ള ചിത്രീകരണം പൂർത്തിയായ ചിത്രമിപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. 

സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

also read : ഇതാണ് 'സെക്രട്ടറി അവറാന്‍'; ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ 'റൈഫിള്‍ ക്ലബ്ബി'ല്‍ ദിലീഷ് പോത്തന്‍

Marco Official Telugu Teaser | Unni Mukundan | Shareef Muhammed | Haneef Adeni | Ravi Basrur