നരൻ എന്ന നിഗൂഢത നിറഞ്ഞ കഥാപാത്രമായാണ് ടിനി ടോം ചിത്രത്തില്‍ എത്തുന്നത്

രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മത്ത്. ടിനി ടോം ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍ മീഡിയപേജിലൂടെയാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. 

നരൻ എന്ന നിഗൂഢത നിറഞ്ഞ കഥാപാത്രമായാണ് ടിനി ടോം ചിത്രത്തില്‍ എത്തുന്നത്. കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ കെ പി അബ്ദുൽ ജലീൽ നിർമ്മിക്കുന്ന ചിത്രമാണിത്. ടിനി ടോമിനെ കൂടാതെ സന്തോഷ് കീഴാറ്റൂർ, ഹരി ഗോവിന്ദ്, സഞ്ജയ്, ഐഷ്വിക, ബാബു അന്നൂർ, അശ്വിൻ, ഫൈസൽ, യാര, സൽമാൻ, ജസ്ലിൻ, തൻവി, അപർണ, ജീവ, അർച്ചന തുടങ്ങിയവരും അഭിനയിക്കുന്നു.

സിബി ജോസഫ് ചായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ മെൻഡോസ് ആന്റണി. അജി മുത്തത്തിൽ, ഷംന ചക്കാലക്കൽ എന്നിവരുടെ വരികൾക്ക് സക്കറിയ ബക്കളം, റൈഷ് മെർലിൻ എന്നിവർ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം മണികണ്ഠൻ അയ്യപ്പ. പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് ചാമക്കാല, പ്രോജക്ട് ഡിസൈനർ അജി മുത്തത്തിൽ, പ്രൊഡക്ഷൻ കോഡിനേറ്റർ പ്രശോഭ്പയ്യന്നൂർ, കല ത്യാഗു തവനൂർ, മേക്കപ്പ് അർഷാദ് വർക്കല, വസ്ത്രാലങ്കാരം കുക്കു ജീവൻ, ചീഫ് അസോസിയറ്റ് ഡയറക്ടർ മനോജ് കുമാർ സി എസ്. അസോസിയേറ്റ് ഡയറക്ടർ രതീഷ് കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് രാഹുൽ, അജേഷ്, ഡി ഐ ലിജു പ്രഭാകർ, ഫിനാൻസ് കൺട്രോളർ ശ്രീജിത്ത് പൊങ്ങാടൻ, വിഎഫ്എക്സ് ബേബി തോമസ്, ആക്ഷൻ അഷ്റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻസ് രാജേഷ്, സൗണ്ട് മിക്സിങ് ഗണേഷ് മാരാർ. പിആർഒ എം കെ ഷെജിൻ.

ALSO READ : ടോവിനോ ചിത്രം 'അവറാന്‍'; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

Matthu | Official Trailer | Tiny Tom | Aishika | Renjith Laal | K P Abdul Jaleel