Asianet News MalayalamAsianet News Malayalam

'പൈസ കിട്ടിയാല്‍ നിങ്ങള്‍ പാകിസ്ഥാനിലേക്ക് പോകുമോ'? സുരേഷ് ​ഗോപിയുടെ മേ ഹൂം മൂസ സ്‍നീക്ക് പീക്ക്

സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രം

mei hoom moosa sneak peek video suresh gopi jibu jacob
Author
First Published Sep 29, 2022, 10:23 PM IST

പാപ്പന്‍റെ വിജയത്തിനു ശേഷം സുരേഷ് ​ഗോപിയുടേതായി തിയറ്ററുകളിലെത്തുന്ന ചിത്രമാണ് മേ ഹൂം മൂസ. ജിബു ജേക്കബ് സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് നാളെയാണ്. റിലീസിനു മുന്നോടിയായി ചിത്രത്തിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. സുരേഷ് ​ഗോപിയുടെയും സൈജു കുറുപ്പിന്റെയും കഥാപാത്രങ്ങള്‍ക്കിടയിലുള്ള സംഭാഷണമാണ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 

സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമാണ് ഇത്. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. 1998 മുതല് 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മേജര്‍ രവി, മിഥുൻ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗർ, അശ്വിനി, സരൺ, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കോൺഫിഡന്റ് ഗ്രൂപ്പിന്‍റെയും തോമസ്സ് തിരുവല്ല ഫിലിംസിന്റെയും ബാനറുകളില്‍ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു. 

ALSO READ : ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ കടപുഴക്കുമോ 'പൊന്നിയിന്‍ സെല്‍വന്‍'? അഡ്വാന്‍സ് ബുക്കിം​ഗിലൂടെ ഇതുവരെ നേടിയത്

തിരക്കഥ റൂബേഷ് റെയിന്‍, ഗാനരചന സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ സജീവ് ചന്തിരൂര്‍,  കലാസംവിധാനം സജിത്ത് ശിവഗംഗ, വസ്ത്രാലങ്കാരം നിസാര്‍ റഹ്‍മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്‌കര്‍, അസോസിയേറ്റ് ഡയറക്ടർ ഷബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത് വി ശങ്കര്‍, ഡിസൈനർ ഏയ്സ്തെറ്റിക് കുഞ്ഞമ്മ. പിആർഒ എ എസ് ദിനേശ്.

Follow Us:
Download App:
  • android
  • ios