നാല് ദമ്പതികളുടെ ജീവിത പ്രശ്നങ്ങളെ ആസ്പദമാക്കി മോഡേണ്‍ സൊസേറ്റി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മ്യൂസിക്കൽ ചിത്രമാണ് മെട്രോ ഇൻ ഡിനോ. 

മുംബൈ: മ്യൂസിക്കൽ ചിത്രമായ മെട്രോ ഇൻ ഡിനോയുടെ ട്രെയിലർ പുറത്തിറങ്ങി. മോഡേണ്‍ സൊസേറ്റി പശ്ചാത്തലത്തിൽ പറയുന്ന കഥയില്‍ നാല് ദമ്പതികളുടെ ജീവിത പ്രശ്നങ്ങളാണ് ആവിഷ്കരിക്കുന്നത് എന്നാണ് ട്രെയിലർ നല്‍കുന്ന സൂചന.

സംവിധായകൻ അനുരാഗ് ബസുവിന്‍റെ ഹൈപ്പർലിങ്ക്ഡ് ചിത്ര പരമ്പരയിലെ മൂന്നാമത്തെതും അവസാനത്തേതുമാണ് മെട്രോ ഇൻ ഡിനോ. വികാരഭരിതമായ പാശ്ചത്തലത്തില്‍ നഗരത്തിന്‍റെ ബാക്ഡ്രോപ്പിലാണ് ബസു ഇത്തവണ കഥ പറയുന്നത്.

ട്രെയിലർ അനുസരിച്ച് ചിത്രത്തിന്റെ തുടക്കം 2007 ൽ പുറത്തിറങ്ങിയ അതിന്റെ മുൻഗാമിയായ ലൈഫ് ഇൻ എ മെട്രോയുമായി ഏറെക്കുറെ സമാനമാണ്. ഇത് നാല് ദമ്പതികളുടെ ജീവിതത്തെയും അതിലുണ്ടാകുന്ന ട്വിസ്റ്റുകളും എങ്ങനെ നേരിടുന്നു എന്നതിനെയാണ് കാണിച്ചിരുന്നത്. സമാനമാണ് ഇവിടെയും.

അനുപം ഖേർ, പങ്കജ് ത്രിപാഠി, കൊങ്കണ സെൻ ശർമ്മ, ആദിത്യ റോയ് കപൂർ, സാറാ അലി ഖാൻ, ഫാത്തിമ സന ​​ഷെയ്ഖ്, അലി ഫസൽ, നീന ഗുപ്ത എന്നിവരുടെ ചിത്രത്തിലെ അഭിനേതാക്കള്‍. സംഗീതത്തിന് പ്രധാന്യം ഏറെ നല്‍കുന്ന ചിത്രമാണ് ഇത്.

നേരത്തെ, സമാന ലഗേ എന്ന ചിത്രത്തിലെ ആദ്യ ഗാനം ചിത്രത്തിലെ പ്രമുഖ താരങ്ങള്‍ പുറത്തുവിട്ടിരുന്നു. അനുരാഗ് ബസു, സംഗീത ഇതിഹാസം പ്രീതം, ടി-സീരീസിന്റെ നിർമ്മാതാവ് ഭൂഷൺ കുമാർ, ശാശ്വത് സിംഗ്, പാപോൺ, രാഘവ് ചൈതന്യ തുടങ്ങിയ ഗായകരുടെ സാന്നിധ്യത്തിലാണ് ഗാനം അനാച്ഛാദനം ചെയ്തത്.

YouTube video player

ഗുൽഷൻ കുമാറിന്‍റെ ടി-സീരീസും അനുരാഗ് ബസു പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡും സഹകരിച്ചാണ് മെട്രോ ഇൻ ഡിനോ നിർമ്മിക്കുന്നത്. ഭൂഷൺ കുമാർ, കൃഷൻ കുമാർ, അനുരാഗ് ബസു, താനി ബസു എന്നിവരാണ് നിര്‍മ്മാതാക്കള്‍. ചിത്രം ജൂലൈ 4ന് തീയറ്ററുകളില്‍ എത്തും.