യുവതാരം നസ്‌ലെനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത 'മോളിവുഡ് ടൈംസ്' തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലേക്ക് എത്തുന്നു.

മലയാളത്തില്‍ നിന്ന് മറ്റൊരു സിനിമ കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. യുവതാരങ്ങളിൽ ശ്രദ്ധേയനായ നസ്‌ലെനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് ഒരുക്കിയ മോളിവുഡ് ടൈംസ് എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. ജൂണ്‍ 5 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. പ്രമുഖ പ്ലാറ്റ്ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിലൂടെ ജൂലൈ 3 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഇതിന് മുന്നോടിയായി ചിത്രത്തിന്‍റെ പുതിയ ട്രെയ്‍ലര്‍ ജിയോ ഹോട്ട്സ്റ്റാര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു സിനിമാ മോഹിയുടെ യാത്രകളിലൂടെ ആരും പറയാത്ത കഥ പറഞ്ഞ ചിത്രം ഒരു മികച്ച തിയറ്റർ എക്സ്പീരിയൻസ് സമ്മാനിച്ചുവെന്നായിരുന്നു മോളിവുഡ് ടൈംസിനെക്കുറിച്ചുള്ള പ്രേക്ഷകാഭിപ്രായം. സംവിധായകനായ അഭിനവ് സുന്ദർ നായകിൻ്റെ ആത്മകഥാംശമുള്ള സിനിമ കൂടിയാണ് മോളിവുഡ് ടൈംസ് എന്ന് പ്രൊമോഷൻ അഭിമുഖങ്ങളിൽ അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ഒപ്പം, കേന്ദ്ര കഥാപാത്രമായ നസ്‌ലൻ്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസ് ആണ് സിനിമയിൽ ഉടനീളം ഉള്ളതെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. അതേസമയം, ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്‌ലനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, റോഷൻ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്സാണ്ടർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അൽത്താഫ് സലിം, ഗോപിക രമേശ്, രാജേഷ് മാധവൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കൂടാതെ രണ്ട് പ്രമുഖ താരങ്ങളും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ. സംഗീതം: ജേക്സ് ബിജോയ്. എഡിറ്റിംഗ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്‌സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്‌സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ എസ് ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിജിറ്റൽ മാർക്കറ്റിങ്ങ് ഒബ്സ്ക്യൂറ എന്റർടെയ്ന്‍‍മെന്‍റ്.

Mollywood Times | Trailer | Naslen | Sharaf U Dheen | Abhinav Sunder Nayak | July 03 | JioHotstar