അമേരിക്കന്‍ പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സണുള്ള ട്രിബ്യൂട്ട് കൂടിയാണ് ചിത്രം

ഒരു കാലത്ത് കേരളമെമ്പാടും അലയടിച്ച ബ്രേക്ക് ഡാന്‍സ് തരംഗത്തെ ആധാരമാക്കി ഒരു സിനിമയെത്തുന്നു. 'മൂണ്‍വാക്ക്' എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ കെ വിനോദ് ആണ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ചെറുപ്പക്കാരെ ചുവടുവെക്കാന്‍ പ്രചോദിപ്പിച്ച അമേരിക്കന്‍ പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സണുള്ള ട്രിബ്യൂട്ട് കൂടിയാണ്.

Add Asianetnews as a Preferred SourcegooglePreferred

ഫയർവുഡ് ക്രിയേറ്റീവ്‌സിന്‍റെ ബാനറിൽ ജസ്‌നി അഹ്‌മദ്‌ നിർമ്മിക്കുന്ന മൂണ്‍വാക്കിന്‍റെ ഒഫിഷ്യൽ ട്രെയ്‌ലർ നിവിൻ പോളിയും മഞ്ജു വാര്യരുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രകാശനം ചെയ്‍തത്. ബ്രേക്ക്ഡാൻസിനെ പ്രണയിച്ച, ബ്രേക്കിനായി ജീവിച്ച കുറേപ്പേരുടെ, കേരളത്തിലെ മൈക്കിൾ ജാക്സണ്‍മാരുടെ കഥയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്. 130ല്‍ ഏറെ പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. എ കെ വിനോദ്, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം അന്‍സര്‍ ഷാ. വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം പകരുന്നു. എഡിറ്റിംഗ് കിരണ്‍ ദാസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനൂജ് വാസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്. കല സാബു മോഹന്‍. മേക്കപ്പ് സജി കൊരട്ടി. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍,സ്റ്റില്‍സ്-മാത്യു മാത്തന്‍,ജയപ്രകാശ് അതളൂര്‍,ബിജിത്ത് ധര്‍മ്മടം,പരസ്യ ക്കല-ഓള്‍ഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ ആര്‍ ഉണ്ണി. അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് വാസുദേവന്‍. നൃത്തസംവിധാനം ശ്രീജിത്ത്. ആക്ഷന്‍ മാഫിയ ശശി,അഷറഫ് ഗുരുക്കള്‍. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

YouTube video player