Asianet News MalayalamAsianet News Malayalam

'മിസ്റ്റർ ലോക്കല്‍' ആയി ശിവ കാർത്തികേയൻ- ടീസർ

ചിത്രത്തിൽ കീർത്തി വാസുദേവൻ എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. വേലൈക്കാരന് ശേഷം ശിവ കാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ലോക്കൽ.  

Mr Local teaser released
Author
Kochi, First Published Feb 17, 2019, 8:29 PM IST

ശിവകാര്‍ത്തികേയൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മിസ്റ്റര്‍ ലോക്കല്‍'. നയൻതാര പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. എം രാജേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെയ് ഒന്നിന് പുറത്തിറങ്ങും. 
 
ചിത്രത്തിൽ കീർത്തി വാസുദേവൻ എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. വേലൈക്കാരന് ശേഷം ശിവ കാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ലോക്കൽ. ദിനേഷ് കൃഷ്‍ണൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ സതീഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഹിപ് ഹോപ് തമിഴാ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രം സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ.ജ്ഞാനവേല്‍രാജയാണ് നിര്‍മിക്കുന്നത്.

രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മന്നൻ എന്ന സിനിമ പ്രചോദനം ഉള്‍ക്കൊണ്ടാണ് മിസ്റ്റര്‍ ലോക്കല്‍ ഒരുക്കുന്നത്. വിജയശാന്തി നായികയായ ചിത്രം വാസുവായിരുന്നു സംവിധാനം ചെയ്‍തത്.
 

Follow Us:
Download App:
  • android
  • ios