സെപ്റ്റംബര്‍ 9ന് സ്ട്രീമിംഗ് ആരംഭിക്കും

രാജ്യത്തിന്‍റെ സാമൂഹിക ഓര്‍മ്മകളില്‍ നിന്ന് അത്ര പെട്ടെന്ന് മാഞ്ഞുപോകാത്ത ഒന്നാണ് 2008ലെ മുംബൈ ഭീകരാക്രമണം. ഇപ്പോഴിതാ ആ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു വെബ് സിരീസുമായി എത്തുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം. 'മുംബൈ ഡയറീസ് 26/11' എന്നു പേരിട്ടിരിക്കുന്ന സിരീസ് സംവിധാനം ചെയ്‍തിരിക്കുന്നത് നിഖില്‍ അദ്വാനിയും നിഖില്‍ ഗോണ്‍സാല്‍വസും ചേര്‍ന്നാണ്.

Scroll to load tweet…

സന്ദേശ് കുല്‍ക്കര്‍ണി, മോഹിത് റെയ്‍ന, കൊങ്കൊണ സെന്‍ ശര്‍മ്മ, സത്യജീത്ത് ദുബേ, പ്രകാശ് ബെലവാഡി, നിതിന്‍ ധോംഗഡെ, മിഷാല്‍ രഹേജ തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് സിരീസില്‍. മോനിഷ അദ്വാനി, മധു ഭോജ്‍വാനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ട്രെയ്‍ലര്‍ ലോഞ്ച് ചടങ്ങില്‍ മന്ത്രി ആദിത്യ താക്കറെ അടക്കമുള്ളവര്‍ പങ്കെടുത്തു. സെപ്റ്റംബര്‍ 9ന് സിരീസ് സ്ട്രീമിംഗ് ആരംഭിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona