ഭഗത് മാനുവൽ, ഹിമ ശങ്കരി, വൈഗ പ്രധാന കഥാപാത്രങ്ങള്‍

ഒരു സംഭാഷണം പോലുമില്ലാത്ത ഒരു ചിത്രം വരുന്നു. നീലരാത്രി (Neelaraatri) എന്നു പേരിട്ടിരിക്കുന്ന ചിത്രം സസ്പെന്‍സ് ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ഒന്നുമാണ്. ഭഗത് മാനുവൽ, ഹിമ ശങ്കരി, വൈഗ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. കീര്‍ത്തി സുരേഷ് ആണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‍ലര്‍ അവതരിപ്പിച്ചത്.

വിനോദ് കുമാർ, സുമേഷ് സുരേന്ദ്രൻ, ബേബി വേദിക എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശോക് നായർ ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ദിലീപ്, സൂരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സവാരിക്കു ശേഷം അശോക് നായര്‍ ഒരുക്കുന്ന ചിത്രമാണിത്. പ്രണയത്തിനും സസ്പെൻസിനും പ്രാധാന്യം നല്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇതെന്ന് അണിയറക്കാര്‍ പറയുന്നു. ഛായാഗ്രാഹണം എസ് ബി പ്രജിത് നിർവ്വഹിക്കുന്നു. ഡബ്ളിയു ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യുവാണ് നിര്‍മ്മാണം. സഹനിര്‍മ്മാണം ഷിലിൻ ഭഗത്.

ALSO READ : മധുരമുള്ളൊരു സ്വപ്നം കൂടി യഥാർഥ്യമാകുന്നു; പുതിയ ബിസിനസുമായി രമേശ് പിഷാരടി

സംഗീതം അരുൺ രാജ്, എഡിറ്റിം​ഗ് സണ്ണി ജേക്കബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഖിൽ സദാനന്ദൻ, അനൂപ്
വേണുഗോപാൽ, ലൈൻ പ്രൊഡ്യൂസർ നോബിൻ വർഗ്ഗീസ്, സിറാജുദ്ദീൻ, മാനുവൽ ലാൽബിൻ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, കലാസംവിധാനം അനീഷ് ഗോപാൽ, മേക്കപ്പ് രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം കുക്കു ജീവൻ, സ്റ്റിൽസ് രഘു ഇക്കൂട്ട്, ഡിസൈൻ രമേശ് എം ചാനൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് കണ്ണൂർ, ഫിനാൻസ് കൺട്രോളർ എം കെ നമ്പ്യാർ, ഡി ഐ രഞ്ജിത്ത് രതീഷ്, വിഎഫ്എക്സ് പോംപി, സ്പെഷ്യൽ എഫക്ട്സ് 
ആർ കെ, മിക്സ് ദിവേഷ് ആർ നാഥ്, പിആർഒ എ എസ് ദിനേശ്.

Neelaraatri official Trailer I Bhagath Manuel I Joby Mathew I Asok Nair